Thursday, April 25, 2024 12:47 AM
Yesnews Logo
Home Food

മധുരമൂറുന്ന ഗുലാബ് ജാമൂൻ തയ്യാറാക്കാം

News Desk . Jan 23, 2020
Food

ഉത്തരേന്ത്യക്കാരുടെ പ്രധാനപ്പെട്ട മധുര പലഹാരമാണ് ഗുലാബ് ജാമുൻ ,ഇന്ത്യക്ക് പുറമേ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മ്യാൻമറിലും ഇത് പ്രിയപ്പെട്ട പലഹാരംതന്നെ. മുഗൾ ഭരണകാലത്ത് ഇന്ത്യയിലെത്തി എന്നു കരുതുന്ന ഗുലാബ് ജാമുൻ ദക്ഷിണേന്ത്യയിലെ മധുര പ്രിയർക്കും ഒഴിച്ചുകൂടാനാകാത്തതായിട്ടുണ്ട്.


1. പഞ്ചസാര.                                                       1 കിലോ

2. മൈദ.                                                                  6 ടേബിൾ സ്പൂൺ

3. ബേബി മിൽക്ക് പൗഡർ                             2 കപ്പ്

4. ബേക്കിങ്ങ് പൗഡർ.                                    1/2 ടീസ്പൂൺ

5. സോഡാപ്പൊടി                                             1/2 ടീസ്പൂൺ

6. ഏലക്കാപ്പൊടി                                            1 ടീസ്പൂൺ

7. കോൺഫ്ലവർ.                                               4 ടേബിൾ സ്പൂൺ

8. നാരങ്ങാനീര്                                                1/2 നാരങ്ങയുടെ നീര്

9. റോസ് വാട്ടർ                                                3 ടി സ്പൂൺ

10. എണ്ണ.                                                             ആവശ്യത്തിന്



പാകം ചെയ്യുന്ന വിധം


ആറ് കപ്പ് വെള്ളം തിളപ്പിക്കണം തിളച്ച വെള്ളത്തിലേക്ക് പഞ്ചസാര ലയിപ്പിച്ചെടുക്കണം. ഇതിലേക്ക് നിരങ്ങാനീര്, റോസ് വാട്ടർ, എലക്കാപ്പൊടി എന്നിവ ചേർത്ത് ചെറു ചൂടിൽ വീണ്ടും തിളപ്പിക്കണം. ഗുലാബ് ജാമൂനുള്ള സിറപ്പ് തയ്യാറായി.


അടുത്തതായി മൈദയിൽ ബേക്കിംങ്ങ് പൗഡർ ചേർത്ത് മിക്സ് ചെയ്തു വക്കുക.ഇതിൽ കോൺഫ്ളവർ, സോഡാപ്പൊടി, മിൽക്ക് പൗഡർ എന്നിവ ചേർത്ത് വെള്ളം അൽപ്പാൽപ്പമായി ചേർത്ത് കുഴക്കണം. ഒട്ടുന്ന പാകമാകുമ്പോൾ കുറച്ച് എണ്ണ ചേർത്ത് വീണ്ടു കുഴക്കണം. ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി നന്നായി ചൂടായ എണ്ണയിലേക്ക് ഇട്ട് തവിട്ടു നിറമാകുമ്പോൾ വറുത്തു കോ രാം.വറുത്ത ഉരുളകൾ ഉടനടി പഞ്ചസാര സിറപ്പിലേക്ക് മാറ്റാവുന്നതാണ്. ഉരുളകളെല്ലാം ഇട്ടു കഴിഞ്ഞാൽ സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിവെക്കാം . 

Write a comment
News Category