Saturday, October 23, 2021 07:54 PM
Yesnews Logo
Home Books

വഴിനിഴല്‍ചിത്രങ്ങള്‍ ഓര്‍മ്മകളുടെ നിലാശകലങ്ങള്‍

Special Correspondent . Nov 26, 2019
vazhinizhal_chitrangal_sanjeev_ramachadran
Books


വഴിനിഴല്‍ചിത്രങ്ങള്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ സഞ്ജീവ് രാമചന്ദ്രന്റെ ഗൃഹാതുരത്വം തുളുമ്പുന്നലേഖനങ്ങളുടെ സമാഹാരമാണ്. ഒരുകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഇതിലെ ലേഖനങ്ങള്‍ കാവ്യാത്മകമായ മലയാളത്തിലാണു സഞ്ജീവ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോലേഖനത്തിലും എഴുത്തുകാരനു പുതിയതായി എന്തെങ്കിലും പറയാനുണ്ടെന്നതുവായനയുടെ ഒഴുക്കും സൗഖ്യവും കൂട്ടുവാന്‍ ഏറെ സഹായിക്കുകയുംചെയ്യുന്നു. 

ഇരുപത്തിമൂന്നു ലേഖനങ്ങളാണു വഴിനിഴല്‍ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  തന്റെകാഴ്ചപ്പാടുവ്യക്തവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുന്നുവെന്നതാണു ഈ പുസ്തകത്തിന്റെഎടുത്തു പറയേണ്ടഒരുസവിശേഷത.ഇതിലെലേഖനങ്ങളെ നമുക്കു രണ്ടു വിഭാഗങ്ങളായിതിരിക്കാവുന്നതാണ്. ഒന്നു എഴുത്തുകാരുന്റെ ഭൂതകാലസ്മരണകള്‍. രണ്ടാമത്തേതുവര്‍ത്തമാനകാല ചിത്രങ്ങള്‍. ഒരു മണിവേലുഹൊറര്‍‌സ്റ്റോറി, നാറാണചരിതം,ഒരു യക്ഷിക്കഥ, കഠിനം പൊന്നയ്യപ്പാ...,കരുപ്പട്ടിക്കാലം, കോഴിക്കുഞ്ഞും കുട്ടിച്ചാത്തനും,മരണംമട്ടുപ്പാവിലൊളിച്ച നാള്‍തുടങ്ങിയ കഥകള്‍ നഷ്ടപ്പെട്ട ഭൂതകാലത്തിന്റെസൗന്ദര്യമാണുവാങ്മയചിത്രത്തിലാക്കിയിരിക്കുന്നത്.

ഒരു മണിവേലുഹൊറര്‍‌സ്റ്റോറികുട്ടിക്കാലവുമായി ബന്ധപ്പെട്ട ഒരു ഭീതിയുടെ കഥയാണ്. ഏതൊരാളുടെകുട്ടിക്കാലവും ഇത്തരമൊരു ഘട്ടത്തിലൂടെകടന്നുപോകാതിരിക്കില്ല. മണിവേലു എന്ന ഒരാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കുട്ടിക്കാലത്തു എഴുത്തുകാരനുണ്ടായ ഭീതിയും ആകുലതയുമാണ് അതിലെ പ്രതിപാദ്യം. എത്ര മുതിര്‍ന്നിട്ടും അതിന്റെ അടയാളങ്ങള്‍ മനസ്സില്‍ നിന്നു പൂര്‍ണ്ണമയി മാഞ്ഞിട്ടില്ലെന്നു എഴുത്തുകാരന്‍ പറയുമ്പോള്‍ അതില്‍തെളിയുന്നതു സത്യസന്ധമായ ഒരു ആന്തരിക നിരീക്ഷണമാണ്.

 അതുപോലെയുള്ള മറ്റൊരുചിത്രമാണു നാറാണചരിതം. ചെത്തുകാരനായ നാറാണന്റെ രാത്രിയിലെശബ്ദ സാന്നിദ്ധ്യമാണ് ഇതിലെ വിഷയം. വൈകുന്നേരംചെത്താന്‍ കയറുന്ന നാറാണന്‍ രാത്രി ഒമ്പതു മണിയാകുമ്പോഴേക്കും കള്ളുമൊത്തി നല്ലൊരു അവസ്ഥ പ്രാപിച്ചിരിക്കും. അതിന്റെ ഫലമായി നാറാണനില്‍ നിന്നു ഒഴുകിവരിക അതിമനോഹരമായ തമിഴു ക്ലാസിക്ക് കൃതികളുടെ ആലാപനമായായിരിക്കും. അതു രാത്രിയുടെ നിശബ്ദതയില്‍വ്യാപിക്കുന്നതിന്റെ മധുരം അനുവാചകനും ഈ താളുകളില്‍അനുഭവിക്കും. പുര്‍വകാലസ്മരണകളുണര്‍ത്തുന്ന ഓരോലേഖനത്തിനുമുണ്ട് എടുത്തുപറയേണ്ട ഇത്തരം പ്രത്യേകത.

 

അതേസമയംവര്‍ത്തമാനകാലവുമായി സംവദിക്കുന്ന റിച്ച് ഗോഡ്, പൂവര്‍ ഞാന്‍, വിളക്കുമരത്തണലില്‍, ന•-മരം, സ്മാര്‍ടാകുന്ന പപ്പനാവപുരി,കാവു തീണ്ടുമ്പോള്‍,ഒരു ദിവ്യദര്‍ശനം തുടങ്ങിയ കഥകള്‍ നമ്മുടെ ചുറ്റുപാടിലേക്കു തുറന്നു വച്ച ഒരുക്യാമറയാണ്. അത് ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലൂടെ പലതവണകടന്നുപോയവ തന്നെയാണ്. പക്ഷേ എഴുത്തുകാരന്‍ അതിനു നല്‍കുന്ന വരികള്‍ക്കിടയിലെ വ്യാഖ്യാനം നമ്മെ ഏറെചിന്തിപ്പിക്കും.റിച്ച് ഗോഡ്, പുവര്‍ ഞാന്‍ പറയുന്നത് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തില്‍ ആകൃഷ്ടരായി വന്നണയുന്ന നൂറുകണക്കിനു ഭക്തസാന്നിദ്ധ്യത്തെ കുറിച്ചാണ്.

 വിളക്കുമരത്തണലാകട്ടെ ഒരു ഇലക്ട്രിക് പോസ്റ്റില്‍കൂടുകൂട്ടിയിരിക്കുന്ന  ഒരുകാക്കക്കുടുംബത്തിന്റെചിത്രമാണ് നമുക്കു നല്‍കുന്നത്. നഗരവത്കരണം മനുഷ്യരുടെ മാത്രമല്ലതിര്യക്കുകളുടെജീവിതത്തെയും എത്രമാത്രംവികലമാകിയിരിക്കുന്നുവെന്ന ശക്തമായ മുന്നറിയിപ്പാണ്. ആ ലേഖനം. ന•മരം വഴിവക്കില്‍ആരോ നട്ടുവളര്‍ത്തിയ ഒരു തണല്‍ മരം നല്‍കുന്ന കുളിര്‍മയും ആ സംസ്‌കാരം തന്റെ മക്കളിലേക്കു സംക്രമിച്ചതും നന്ദിസൂചകമായിസ്മരിക്കുന്നകുറിപ്പാണ്. ഇങ്ങനെ എടുത്തു പറയുകയാണെങ്കില്‍ഓരോലേഖനത്തിനുമുണ്ട് നിരവധി സവിശേഷതകള്‍. അവതാരികയില്‍ഡോ.ജോര്‍ജ്ഓണക്കൂര്‍കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

'അങ്ങനെ ഈ കാലത്തിന്റെകെടുതികളില്‍ നിന്നുകൊണ്ട്, കറുത്ത ചിത്രങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടു നമ്മുടെ സംസ്‌കാരത്തിന്റെവര്‍ണ്ണ ചിത്രങ്ങള്‍ വീണ്ടെടുക്കാനും അടയാളപ്പെടുത്താനുമുള്ളകൃത്യവും ആദരണീയവുമായഒരു ശ്രമംവഴിനിഴല്‍ചിത്രങ്ങള്‍ എന്ന പേരില്‍സഞ്ജീവ്‌രാമചന്ദ്രന്‍ സമാഹരിച്ച ഈ ഗ്രന്ഥത്തില്‍വായിച്ചെടുക്കാന്‍, ആഹ്ലാദപൂര്‍വംആസ്വദിക്കാന്‍ സാധിക്കുന്നു. വായനയുടെതൃപ്തികരമായ നേരനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്ഇതിലെഒരോതാളും.

സഞ്ജീവ്‌രാമചന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ്‌ചെയ്തരചനകളില്‍ നിന്നു ശ്രദ്ധേയമായവ തെരഞ്ഞെടുത്ത് ഇങ്ങനെ ഒരു ഗ്രന്ഥം നമുക്കു സമ്മാനിക്കുമ്പോള്‍ അതു നമ്മുടെ സംസ്‌കാരത്തെ, വായനയുടെസംസ്‌കൃതിയെകൂടുതല്‍ സമ്പന്നമാക്കുവാന്‍ സഹായിക്കുന്നുവെന്നു പറയാന്‍ മടിക്കേണ്ടതില്ല. ഇതില്‍കാവ്യാനുഭവങ്ങളുംസംഭവവിവരണങ്ങളുംസാത്വികവിചാരങ്ങളും നമുക്കുദര്‍ശിക്കാം. അങ്ങനെ പല തലങ്ങളില്‍ആസ്വാദ്യകരമായ ഈ കുറിപ്പുകള്‍ തീര്‍ച്ചയായും നമ്മുടെ വായനയെ സമൃദ്ധമാക്കുമെന്നും നമ്മുടെ മുന്നോട്ടുള്ളയാത്രയില്‍ പ്രകാശപൂര്‍ണ്ണമായ അനുഭവംസൃഷ്ടിക്കുമെന്നും ഉള്ള ഉത്തമബോധ്യത്തോടെ ഞാന്‍ ഈ പുസ്തകംസന്തോഷപൂര്‍വംവായനക്കാരുടെമുന്നില്‍ അവതരിപ്പിക്കുന്നു.'    


 

Write a comment
News Category