പ്രമുഖ മൊബൈല്‍ കമ്പനിയായ ഷവോമി പുറത്തിറക്കിയ നോട്ട് 10 മോഡല്‍ ശ്രദ്ധേയമാകുന്നു. അതുല്യമായ ക്യാമറാ സംവിധാനങ്ങളും മികച്ച സാങ്കേതിക സംവിധാനങ്ങളുമാണ് ഇതിന് ഏറെ മികവുറ്റതാക്കുന്നത്. ചൈനയിലും യൂറോപ്പിലും മാത്രമാണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ചൈനയില്‍ മറ്റൊരു പേരിലാണ് ഈ മോഡല്‍ അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഷവോമി നോട്ട് 10 ഉടന്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഷവോമിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.