സെക്സ് ചാറ്റ് നടത്തുന്നവരില്‍ വലിയൊരു ശതമാനവും ലൈംഗികേതരമായ ആവശ്യങ്ങള്‍ക്കാണ് അത് ഉപയോഗിക്കുന്നതെന്ന് പുതിയ കണ്ടെത്തല്‍. ചിലര്‍ ലൈംഗിക പെരുമാറ്റത്തിന് ബാഹ്യലീലയായി സെക്സ് ചാറ്റിംഗ് ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 18 മുതല്‍ 69 വയസ് വരെയുള്ളവരെ 160 പങ്കാളികളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മൂന്നില്‍ രണ്ട് പേരും ലൈംഗികേതര ആവശ്യങ്ങള്‍ക്കായാണ് സെക്സ് ചാറ്റ് ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസം ആരേയും ബാധിച്ചിട്ടുമില്ല. ഇത്തരം സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് തങ്ങളുടെ ലൈംഗിക അഭിലാഷങ്ങള്‍ പങ്കാളിയെ അറിയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് കവിതകളിലൂടെയും ഫോട്ടോകളിലൂടെയും ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചവര്‍ നിരവധി ആയിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതികയുടെ വളര്‍ച്ചയോടെ ചാറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മനുഷ്യന്റെ ലൈംഗിക ജീവിതത്തിന്റെ കാണാപ്പുറങ്ങളില്‍ സഹായികള്‍ ആകുകയാണ്.