Saturday, June 28, 2025 07:21 PM
Yesnews Logo
Home Wild life

അക്ഷരാർത്ഥത്തിൽ കടുവയുടെ വായിൽ നിന്നും ഒരു രക്ഷപെടൽ ; മഹാരാഷ്ട്രയിൽ നിന്നുള്ള വീഡിയോ

News Desk . Feb 01, 2020
Wild life

കാടിറങ്ങി നാട്ടിലെത്തിയ നരഭോജിയായ കടുവയുടെ വായിൽ‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയിൽ‍ ശനിയാഴ്ചയാണ് സംഭവം. കാടിറങ്ങിയ കടുവ ആദ്യമെത്തിയത് ദേശീയ പാതയിലാണ്. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ‍ക്ക് സന്ദേശം ലഭിച്ചു. കടുവയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങൾ‍ക്ക് ഉദ്യോഗസ്ഥർ‍ മുന്നറിയിപ്പും നൽ‍കിയിരുന്നു. എന്നാൽ‍ ഇത് അവഗണിച്ച് ആളുകൾ‍ കടുവയെ കാണാൻ തടിച്ചുകൂടി.
നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടർ‍ന്ന് ഓടിയത്. ഇതിൽ‍ മൂന്നു പേരെ കടുവ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. ഏറെ നേരം യുവാവിനെ കടുവ പിടിച്ചുവച്ചു. നാട്ടുകാർ‍ ശബ്ദമുണ്ടാക്കിയതോടെ കടുവ യുവാവിനെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. നാട്ടുകാരിൽ‍ ചിലരാണ് സംഭവത്തിന്റെ വീഡിയോ പകർ‍ത്തിയത്.

Write a comment
News Category