Friday, March 29, 2024 12:50 PM
Yesnews Logo
Home Health

ഇന്ത്യയില്‍ അര്‍ബുദരോഗികളുടെ എണ്ണം കൂടുമെന്ന് ലോകാരോഗ്യ സംഘടന

News Desk . Feb 04, 2020
high-number-of-cancer-patients-in-india
Health

ഇന്ത്യയില്‍ അര്‍ബുദരോഗികളുടെ എണ്ണം കൂടുമെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ലിയുഎച്ച്ഒ) മുന്നറിയിപ്പ്. 2018 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 11.6 ലക്ഷം പുതിയ കാന്‍സര്‍ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്.

വേണ്ടത്ര ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെങ്കില്‍, ഇന്ത്യാക്കാരില്‍ പത്തിലൊരാള്‍ക്ക് രോഗം വരാനും പതിനഞ്ചില്‍ ഒരാള്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

 ആറു തരം അര്‍ബുദരോഗമാണ് ഇന്ത്യയില്‍ പൊതുവായി കാണപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ഉദര കാന്‍സര്‍, മലാശയ അര്‍ബുദം, ശ്വാസകോശ കാന്‍സര്‍ എന്നിവയണ് ഇന്ത്യയില്‍ പ്രധാനമായും കാണുന്നത്. പുതുതായി റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പകുതിയോളം ഇത്തരം കാന്‍സറുകളാണ്.

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സ്തനാര്‍ബുദമാണ്. 1.62 ലക്ഷം പേര്‍ക്കാണ് 2018-ല്‍ സ്തനാര്‍ബുദം ബാധിച്ചത്.
 

Write a comment
News Category