Thursday, April 25, 2024 09:22 PM
Yesnews Logo
Home Auto

ഓട്ടോ എക്സ്പോ 2020-ല്‍ താരമായി മഹീന്ദ്രയുടെ കണ്‍വര്‍ട്ടബിള്‍ ഇലക്‌ട്രിക് എസ്‌യുവി

News Desk . Feb 06, 2020
auto-mahindra-xuv
Auto


തങ്ങളുടെ പ്രധാന മോഡലുകളുടെയെല്ലാം ഇലക്ട്രിക് വകഭേദങ്ങള്‍ പുറത്തിറക്കിയ മഹീന്ദ്ര ഫണ്‍സ്റ്റെര്‍ എന്ന കണ്‍സെപ്റ്റ് കണ്‍വര്‍ട്ടിബിള്‍ ഇലക്ട്രിക് എസ്യുവിയും ഓട്ടോ എക്‌സ്‌പോ 2020-ല്‍ പുറത്തിറക്കി. കാഴ്ചയില്‍ വ്യത്യസ്തനും സുന്ദരനുമാണ് മഹീന്ദ്രയുടെ ഈ പുതിയ വാഹനം.


 ഹാര്‍ഡ് ടോപ് മോഡലിലുള്ള വാഹനത്തിന് റൂഫ് പില്ലറുകള്‍ ഒന്നും തന്നെയില്ല. വലിയ വിന്‍ഡ് സ്‌ക്രീനിനു പകരം ചെറിയ വിന്‍ഡ് ഡിഫ്‌ലെക്ഷന്‍ സ്‌ക്രീനാണ് വാഹനത്തിലുള്ളത്. 59.2 കിലോവാട്ട് കരുത്തുള്ള ബാറ്ററി രണ്ടു മോട്ടറുകളിലേക്ക് ഊര്‍ജം പകരുന്നു. 313എച്ച്പി കരുത്ത് തരുന്ന ഈ എഞ്ചിന് 0-ല്‍ നിന്ന് 100 കിമീ വേഗതയിലെത്താന്‍ വേണ്ടത് വെറും 5 സെക്കന്‍ഡ് മാത്രം. വാഹനത്തിന്റെ ടോപ് സ്പീഡ് 200 കിമീയാണ്. റേഞ്ച് 520 കിലോമീറ്ററും. 


          

Write a comment
News Category