Tuesday, April 23, 2024 05:53 PM
Yesnews Logo
Home Tech

        ഷഓമിയുടെ പുതിയ എംഐ 10, എംഐ 10 പ്രോ എന്നീ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറങ്ങി        

News Desk . Feb 14, 2020
shavomi-m-i-10
Tech


   
ഷഓമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ എംഐ 10, എംഐ 10 പ്രോ എന്നിവ പുറത്തിറങ്ങി. പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ ചൈനയില്‍ മാത്രമാണ് വിപണിയിലെത്തിയതെങ്കിലും വൈകാതെ തന്നെ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ടെക് കണ്‍വെന്‍ഷന്‍ റദ്ദാക്കിയതോടെ ഷഓമി ലോഞ്ച് ഇവന്റിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല.
ഷഓമി അവതരിപ്പിച്ച പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ഏറ്റവും മികച്ച സവിശേഷതകളോടെയാണ് വരുന്നത്. എംഐ 10, എംഐ 10 പ്രോ എന്നിവയിലെ മിക്ക സവിശേഷതകളും സമാനമാണെങ്കിലും രണ്ടാമത്തേതില്‍ കൂടുതല്‍ ആന്തരിക സ്റ്റോറേജ്, മികച്ച ക്യാമറ സജ്ജീകരണം, വ്യത്യസ്ത ബാറ്ററി എന്നിങ്ങനെ കുറച്ച് മാറ്റങ്ങളുണ്ട്.

രണ്ട് ഫോണുകളിലും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 865 എസ്ഒസി ആണ്. 5ജി അനുയോജ്യമാണ്. ബാറ്ററിയുടെ കാര്യത്തില്‍ 30W ഫാസ്റ്റ് ചാര്‍ജിംഗുള്ള 4780 എംഎഎച്ച് ആണ് എംഐ 10 ല്‍ ഉള്ളത്. 4500 എംഎഎച്ച് ശേഷിയുള്ള അല്‍പം ചെറിയ ബാറ്ററിയാണ് എംഐ 10 പ്രോ യില്‍ വരുന്നത്. അല്‍പം ചെറിയ ബാറ്ററി നികത്താന്‍, എംഐ 10 പ്രോയ്ക്ക് അസാധാരണമായ 50W ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചര്‍ അധികമായി ലഭിക്കും.

രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും 30W ചാര്‍ജിങ് വേഗം അനുവദിക്കുന്ന ഷഓമിയുടെ പുതിയ വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയാണ് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പല മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും ഇപ്പോഴും വയര്‍ഡ് ചാര്‍ജിങ് ഉപയോഗിച്ച് അത്തരം വേഗം നല്‍കാന്‍ കഴിയില്ല. 10W ന് മറ്റ് സ്മാര്‍ട് ഫോണുകള്‍ റിവേഴ്സ് ചാര്‍ജ് ചെയ്യാന്‍ ഫോണിന് കഴിയും.

ക്യാമറകളിലേക്ക് വരുമ്‌ബോള്‍ എംഐ 10 ന് രണ്ട് 2എംപി സെന്‍സറുകളും 13 എംപി വൈഡ് ആംഗിള്‍ മൊഡ്യൂളുമുള്ള 108 എംപി പ്രൈമറി സെന്‍സര്‍ ലഭിക്കും. എംഐ 10 പ്രോയ്ക്ക് 108 എംപി ലെന്‍സും ലഭിക്കുന്നു. കൂടാതെ 12 എംപി ഷോര്‍ട്ട് ടെലിഫോട്ടോ ലെന്‍സ്, 8 എംപി ലോങ് ടെലിഫോട്ടോ ലെന്‍സ്, 20 എംപി വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയും ലഭിക്കുന്നു. 8 കെ വിഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ ക്യാമറകള്‍ക്ക് കഴിയും. പഞ്ച്-ഹോളില്‍ സ്ഥാപിച്ചിരിക്കുന്ന മുന്‍ ക്യാമറ 20 എംപി ആണ്. ലോഞ്ച് ഇവന്റിനിടെ, Xx, DxOMark പരിശോധനയില്‍ എംഐ10 പ്രോയ്ക്ക് ന് 124 പോയിന്റ് നേടാന്‍ കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

90Hz റിഫ്രഷ് റെയ്റ്റുള്ള ഡിസ്‌പ്ലെയാണ് ഷഓമി ഉപയോഗിച്ചിരിക്കുന്നത്. അമോലെഡ് സ്‌ക്രീന്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീനിന് കോണ്‍ട്രാസ്റ്റ് റേഷ്യോ 5000000: 1 ആണ്. ഇത് 1120 നിറ്റുകള്‍ വരെ തെളിച്ചം വര്‍ധിപ്പിക്കാനും പ്രാപ്തമാണ്. മികച്ച കൃത്യതയ്ക്കായി ഡിസിഐ-പി 3 കളര്‍ ഗാമറ്റിനെയും മികച്ച കാഴ്ചാനുഭവത്തിനായി എച്ച്ഡിആര്‍ 10+ നെയും സ്‌ക്രീന്‍ പിന്തുണയ്ക്കുന്നു.

എംഐ10 മോഡലിന് 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 3,999 യുവാന്‍ (ഏകദേശം 41,000 രൂപ), 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,299 യുവാന്‍ (ഏകദേശം,44,000 രൂപ) ആണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,699 യുവാനുമാണ് (ഏകദേശം 48,000 രൂപ) വില.

എംഐ 10 പ്രോ മോഡലിന് 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,999 യുവാന്‍ (ഏകദേശം 51,100 രൂപ) ആണ് വില. 12 ജിബി റാം 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന്റെ വില 5,499 യുവാന്‍ (ഏകദേശം 56,300 രൂപ), 12 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 5,999 യുവാനുമാണ് (ഏകദേശം 61,400 രൂപ).

Write a comment
News Category