Thursday, April 25, 2024 11:10 AM
Yesnews Logo
Home Health

പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം കണ്ടെത്തി; അത് ഇതാണ്

News Desk . Feb 14, 2020
diabetes-remedy
Health

ജീവിതശൈലീ രോഗങ്ങളില്‍ മുന്‍പന്തിയിലാണ് പ്രമേഹം. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. 11.6 കോടി പ്രമേഹ രോഗികളുള്ള ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. ഭക്ഷണക്രമീകരണം ഇതില്‍ വളരെ പ്രധാനമാണ്. നമ്മുടെ സ്വന്തം തേങ്ങാവെള്ളവും കരിക്കിന്‍വെള്ളവുമെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

ന്യൂട്രിയന്റ് കലവറയാണ് തേങ്ങാവെള്ളം. വിറ്റാമിന്‍ സി, റൈബോഫ്ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്ബന്നമാണ് തേങ്ങാവെള്ളം. ഇതില്‍ പ്രകൃതിദത്തമായ മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുമുണ്ട്.

തേങ്ങാവെള്ളത്തിലെ ഫൈബറിന്റെ അളവും കൂടുതലാണ്. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പ്രമേഹമുള്ള ഒരാള്‍ക്ക് ഗുണം ചെയ്യും, ഉയര്‍ന്ന ഫൈബറിന്റെ അളവ് പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

പ്രമേഹമുണ്ടാകുന്നത് ഒരാളുടെ രക്തക്കുഴലുകള്‍ സങ്കോചിക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും പ്രമേഹ ന്യൂറോപ്പതി, മയോപ്പതി, ഗ്ലോക്കോമ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുമുണ്ട്. രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനാല്‍ വൃക്ക തകരാറിലാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്. തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ അത് ശരീരത്തില്‍ രക്തചംക്രമണം കൃത്യമാക്കുകയും രക്തക്കുഴലുകളുടെ സങ്കോചത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തേങ്ങാവെള്ളത്തിലെ ഇലക്ട്രോലൈറ്റുകള്‍ക്ക് ശരീരത്തെ വീണ്ടും ജലാംശം വര്‍ദ്ധിപ്പിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും പ്രമേഹമുള്ളവരില്‍ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് എന്തായാലും ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി തേങ്ങാവെള്ളം ശീലമാക്കാവുന്നതാണ്.

തേങ്ങാവെള്ളം പ്രമേഹത്തെ സുഖപ്പെടുത്തുന്ന മരുന്നാണെന്ന് കരുതാനാവില്ല. എന്നാല്‍ തേങ്ങാവെള്ളം പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നില്ല. മാത്രമല്ല ഇത് പ്രമേഹ രോഗികള്‍ രാവിലേയും വൈകിട്ടും കഴിച്ചാല്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

Write a comment
News Category