Monday, April 19, 2021 01:46 AM
Yesnews Logo
Home News

അധ്യാപികയുടെ നഗ്‌ന ദൃശ്യം പ്രചരിപ്പിക്കല്‍: പ്രതിക്കായ് ലുക്ക് ഔട്ട് നോട്ടീസ്

News Desk . Nov 28, 2019
kuttipuram_case
News

മലപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് .യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന് കിട്ടിയ പരാതി.ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയില്‍ പറയുന്നുണ്ട്.

വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്. ഇതെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചത്.പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പൊലീസ് അത് കാര്യമായി എടുത്തില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കുറ്റിപ്പുറം സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിക്ക് മുന്നില്‍ നേരിട്ട് പരാതിയുമായി എത്തിയത്.
എസ്പിക്ക് പരാതി നല്‍കിയ ഉടന്‍ തന്നെ പ്രതിക്കെതിരെ കേസെടുത്തിരുന്നു. ശാസത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തില്‍ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.
 

Write a comment
News Category