Wednesday, April 24, 2024 12:06 AM
Yesnews Logo
Home Religion

'ദി ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനിറ്റോറിയം'; ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ബംഗാളില്‍

News Desk . Feb 19, 2020
the-temple-of-vedic-planetarium-the-world-s-largest-hindu-temple-in-bengal
Religion



ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം പശ്ചിമ ബംഗാളില്‍ ഒരുങ്ങുന്നു. അവസാന മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസം ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുക്കും. ഒരു ലക്ഷം ചതുരശ്രയടിയിലാണ് 'ദി ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനിറ്റോറിയം' എന്ന് പേരിട്ടിരിക്കുന്ന ക്ഷേത്രം പണിയുന്നത്.

ബംഗാളിലെ നാദിയ ജില്ലയിലെ മായാപൂരിലാണ് കൊട്ടാരസമാനമായ ക്ഷേത്രം ഇസ്‌കോണ്‍ സൊസൈറ്റി നിര്‍മ്മിച്ചത്. ഇവിടെ നടക്കുന്ന പ്രാര്‍ഥനകളും പൂജകളും ലോകമെങ്ങും സംപ്രേഷണം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് കോടി കിലോയിലേറെ സിമന്റുപയോഗിച്ച് പത്ത് വര്‍ഷം മുന്‍പാണ് ക്ഷേത്രത്തിന്റെ പണി തുടങ്ങിയത്. 380 അടി ഉയരമുള്ള ക്ഷേത്രം ബൊളീവിയന്‍ മാര്‍ബിള്‍ പൊതിഞ്ഞാണ് അലങ്കരിച്ചിരിക്കുന്നത്.

വേദ സംസ്‌കാരം ലോകമെങ്ങും പ്രചരിപ്പിക്കുകയാണ് ക്ഷേത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. പൂജകള്‍ക്കായി പ്രത്യേക നില തന്നെ പണികഴിപ്പിച്ചിട്ടുണ്ട്.
70 ലക്ഷത്തോളം ആളുകള്‍ പ്രതിവര്‍ഷം മായാപൂരിലേക്ക് എത്തുന്നുണ്ടെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ കണക്ക്. ക്ഷേത്രം കൂടി തുറക്കുന്നതോടെ വിനോദ സഞ്ചാരമേഖല കൂടുതല്‍ വിപുലമാകും.


 

Write a comment
News Category