ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍ സിംഗപ്പൂരില്‍ പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സിംഗപ്പൂരിലും ഏഷ്യ-പസഫിക് മേഖലയിലും ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്.
അമേരിക്ക, ഇന്ത്യ, മെക്സിക്കോ, യു കെ, മലേഷ്യ, ഫിലിപ്പൈന്‍സ്, സ്പെയിന്, പോളണ്ട് തുടങ്ങി 25 രാജ്യങ്ങളിലായി നിലവില്‍ 35 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉപയോക്താക്കള്‍ ഫോര്‍ച്യൂണ്‍ 500, ഗ്ലോബല്‍ 1000 കമ്പനികളാണ്. ഒരു മാസക്കാലമായി ഏറ്റെടുക്കലുകളും നിക്ഷേപങ്ങളുമായി മുന്നേറുന്ന കമ്പനിയുടെ പുതിയ ചുവടുവെപ്പാണ് സിംഗപ്പൂരിലെ പുതിയ ഓഫീസെന്നും ആഗോള നിലവാരവും ഇന്നോവേഷനും പുതിയ കേന്ദ്രത്തിന്റെ മുഖമുദ്രകള്‍ ആവുമെന്നും യു എസ് ടി ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു.
തദ്ദേശീയമായ വൈദഗ്ധ്യവും ശേഷിയും പ്രയോജനപ്പെടുത്തി ഉപയോക്തൃ മൂല്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിരന്തര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രയാണത്തില്‍ പുതിയ കേന്ദ്രവും മൂല്യാധിഷ്ഠിതമായി മുന്നേറും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്താനും ഇന്നൊവേഷന് രംഗത്തെ സിംഗ പ്പൂരിന്റെ മേല്‍ക്കൈയ്യും തദ്ദേശീയ ശേഷിയും സമന്വയിപ്പിക്കാനും യു എസ് ടി ഗ്ലോബലിന്റെ സിങ്കപ്പൂര്‍ കേന്ദ്രത്തിന് കഴിയുമെന്ന് സിംഗപ്പൂര്‍ ചീഫ് ഡിജിറ്റല്‍ ഇന്‍ഡസ്ട്രി ഓഫീസര്‍ കിരണ്‍കുമാര്‍ പറഞ്ഞു