Saturday, October 23, 2021 08:58 PM
Yesnews Logo
Home Kalolsavam

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്

News Desk . Nov 29, 2019
kalolsvam_second_day
Kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്.  ജനപ്രിയ ഇനങ്ങളായ ഒപ്പന തിരുവാതിര എന്നിവയ്ക്ക് പുറമേ കാസര്‍കോടിന്റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് അരങ്ങിലെത്തും. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്.

ആദ്യം ദിനം മത്സരിക്കാനെത്തിയ കുട്ടികളെ വലച്ചത് സ്ഥലത്തെ ഗതാഗതക്കുരുക്കാണ്. മത്സരത്തിനായി ഒരോ വേദിയിലേക്ക് പോകുവാന്‍ മണിക്കൂറുകള്‍ ബ്ലോക്കില്‍പെടുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തി രജിസ്റ്റര്‍ ചെയ്ത ശേഷം വേണം അതാത് വേദികളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുവാന്‍, ദുര്‍ഗയില്‍ നിന്ന് എറ്റവും അടുത്ത വേദിയിലേക്ക് പോലും ഗതാഗതകുരുക്ക് മൂലം പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.
 

Write a comment
News Category