Thursday, April 25, 2024 05:26 PM
Yesnews Logo
Home PRAVASI

ബഹറിനില്‍ ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

News Desk . Feb 26, 2020
corona-confirmed-in-bahrain
PRAVASI


ബഹറിനില്‍ ഒമ്പതു പേര്‍ക്കു കൂടി കൊറോണ വൈറസ് (കൊവിഡ്-19) സ്ഥിരീകരിച്ചു. ബഹറിന്‍, സൗദി പൗരന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹറിന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ബഹറിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് രോധ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് 17 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യം വിമാനത്താവളത്തിലെ തന്നെ ഐസോലേഷന്‍ മേഖലയിലേക്കും പിന്നീട് അല്‍ സമാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
 

Write a comment
News Category