Thursday, March 28, 2024 01:38 PM
Yesnews Logo
Home District

കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല

News Desk . Feb 27, 2020
six-year-old-girl-missing-from-kollam
District

 

കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം. ആറു വയസുള്ള ദേവനന്ദയെ ആണ് കാണാതായത്.

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാണാതാകുന്ന സമയം മഞ്ഞപാന്റ്‌സും ഷര്‍ട്ടും ആണ് ധരിച്ചിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9946088413 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

Write a comment
News Category