Thursday, March 28, 2024 02:18 PM
Yesnews Logo
Home District

വാവ സുരേഷ് രാജവെമ്പാലകളെ  പിടികൂടി 

News Desk . Feb 28, 2020
vava-suresh-seized-king-cobra
District

 

വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന വമ്ബന്‍ രാജവെമ്ബാല ഇണകളെ വാവ സുരേഷ് പിടികൂടി. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്ബാല ഇറങ്ങിയത്. ആഞ്ഞിലിമൂട്ടില്‍ സൂസമ്മയുടെ വീടിനു സമീപത്തുനിന്ന് ബുധനാഴ്ചയാണ് 15 അടി നീളം വരുന്ന പെണ്‍ വര്‍ഗത്തിലുള്ള രാജവെമ്ബാലയെ ആദ്യം പിടികൂടുന്നത്.

രണ്ട് രാജവെമ്ബാലയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ നടത്തിയ തെരച്ചിലിലാണ് രണ്ടാമത്ത പാമ്ബിനെ കണ്ടെത്തുന്നത്. ആദ്യം പാമ്ബിനെ കണ്ട സ്ഥലത്തു നിന്ന് 3 വീട് മാറിയുള്ള വാളൂര്‍ കിഴക്കേതില്‍ സദാനന്ദന്റെ വീട്ടില്‍ നിന്നാണ് ആണ്‍ രാജവെമ്ബാലയെ കണ്ടെത്തിയത്. 6 വയസ് പ്രായം വരുന്ന 13 അടി നീളമുള്ള പാമ്ബിനെയാണ് പിടികൂടിയത്.


 

Write a comment
News Category