Friday, April 26, 2024 03:14 AM
Yesnews Logo
Home District

സഹോദരിയെ വെട്ടി കൊലപ്പെടുത്തി; കത്തിയുമായി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍

News Desk . Feb 28, 2020
woman-death-brother-with-knife-at-police-station
District

 

സഹോദരന്‍, സഹോദരിയെ വെട്ടി കൊലപ്പെടുത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെര്‍പ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയില്‍ ഇട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്.

കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Write a comment
News Category