Friday, April 26, 2024 03:28 AM
Yesnews Logo
Home District

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് 19 രോഗനിര്‍ണയ പരിശോധന ആരംഭിച്ചു

News Desk . Mar 17, 2020
diagnostic-tests-at-thrissur-medical-college
District

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ ഇന്നലെ മുതല്‍ കോവിഡ് 19 രോഗനിര്‍ണയ പരിശോധന ആരംഭിച്ചു.  മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്നു മുതല്‍ മറ്റ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ രക്തസാന്പിളുകളും പരിശോധിച്ചു തുടങ്ങും. ഒരു ഷിഫ്റ്റില്‍ 40 പേരുടെ രക്തസാന്പിള്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാന്‍ കഴിയും. 

ആറ് മണിക്കൂറിനകം പരിശോധന ഫലവും ലഭ്യമാകും. പരിശോധനയില്‍ വൈറസ് ഉണ്ടെന്നു തെളിഞ്ഞാല്‍ രോഗിയുടെ രക്തസാന്പിള്‍ പൂനെയിലെ വൈറോളജി ലാബിലും പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ് കിറ്റുകള്‍ ആവശ്യത്തിന് എത്തിയിട്ടുണ്ട്. കോവിഡ് പരിശോധന കൂടി തുടങ്ങിയതോടെ വൈറോളജി ലാബില്‍ കൂടുതല്‍ ജീവനക്കാരെയും നി'മിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ.എം.എ. ആന്‍ഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍. ബിജു കൃഷ്ണന്‍, ആര്‍എംഒ ഡോ. സി.പി. മുരളി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ബീന പോള്‍ തുടങ്ങിയവര്‍ ലാബിലെത്തി പരിശോധന നടപടികള്‍ വിലയിരുത്തി.


 

Write a comment
News Category