Friday, March 29, 2024 01:10 AM
Yesnews Logo
Home Entertainment

ഇരുന്നൂറോളം പുതുമുഖങ്ങളുമായ് ആലീസ് ഇന്‍ പാഞ്ചാലിനാട്

News Desk . Mar 18, 2020
alice-in-panchalinad
Entertainment

അജയ് മാത്യു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലീസ് ഇന്‍ പാഞ്ചാലിനാട്. സുധിന്‍ വാമറ്റം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖങ്ങള്‍ ആണ് അഭിനയിക്കുന്നത്. കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ ആദ്യ പേര് 'ആലീസ് മേരി പാപ്പച്ചന്‍ ഫ്രം പാഞ്ചാലിനാട്' എന്നായിരുന്നു.

ശില്‍പ, കാമ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൊന്നമ്മ ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ വി സജീവ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . റഷീദ് മുഹമ്മദും മുജീബ് മജീദുമാണ്.

Write a comment
News Category