മുഹമ്മദ് റാഫിയുടെപ്രശസ്തമായ ഹിന്ദി ദേശഭക്തി ഗാനം ഏ വതന്‍ ഏ വതന്‍ ഹംകോ തേരി കസാം തേരി രഹോന് മേന്‍ ജാന്‍ തകലൂട്ട ജായേംഗേ പാടുന്ന റഷ്യന്‍ മിലിറ്ററി കേഡറ്റുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . 1965 -ല്‍ പുറത്തിറങ്ങിയ ഷഹീദ് എന്ന ഹിന്ദി സിനിമയിലേതാണ് പ്രശസ്തമായ ഈ ഗാനം .മോസ്കോയിലെ ഇന്ത്യന്‍ എംബസ്സിയിലെ മിലിറ്ററി അഡൈ്വസര്‍ ബ്രിഗേഡിയര്‍ രാജേഷ് പുഷ്കറിനെയും വീഡിയോയില്‍ കാണാം . ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ വീരേതിഹാസമായ ഭഗത് സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഷഹീദ് എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് . മനോജ് കുമാറും കാമിനി കൗശലും പ്രധാന വേഷങ്ങളിലെത്തിയ സിനിമയും ഗാനങ്ങളും എക്കാലവും ആരാധകരുടെ ഹരമാണ് .