Tuesday, April 23, 2024 08:04 PM
Yesnews Logo
Home Sports

ബെംഗളൂരുവിന്റെ താരം നിശു കുമാര്‍ റെക്കോര്‍ഡ് തുകയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സില്‍

News Desk . Mar 21, 2020
nishu-kumar-kerala-blasters-record
Sports


ബെംഗളൂരു എഫ് സിയുടെ സ്റ്റാര്‍ ലെഫ്റ്റ് ബാക്കായ നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് നിഷു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുക. ക്ലബ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുക തന്നെ നിശുവിനായി ബ്ലാസ്റ്റേഴ്‌സ് നല്‍കും. അവസാന സീസണുകളില്‍ എല്ലാം ബെംഗളൂരുവിനായി തകര്‍ത്തു കളിക്കാന്‍ നിശുവിമായിരുന്നു.

ഈ സീസണില്‍ ബെംഗളൂരുവിനായി 18 മത്സരങ്ങള്‍ കളിച്ച ലെഫ്റ്റ് ബാക്ക് ഒരു ഗോളും നേടിയിരുന്നു. 2015 മുതല്‍ ബെംഗളൂരു എഫ് സിക്കൊപ്പം ഉള്ള താരമാണ് നിശു കുമാര്‍. ലെഫ്റ്റ് ബാക്ക് ആണെങ്കിലും റൈറ്റ് ബാക്കായും കളിക്കാന്‍ താരത്തിനാകും. ജെസ്സെലിന് പുതിയ കരാര്‍ നല്‍കിയ കേരള ബ്ലാസ്റ്റേഴ്‌സ് നിശുവിനെ റൈറ്റ് ബാക്കായി കളിപ്പിക്കാന്‍ ആണ് സാധ്യത.
 

Write a comment
News Category