Monday, April 19, 2021 01:39 AM
Yesnews Logo
Home Tech

ഹുവായ് ലോകത്തെ രണ്ടാമത്തെ മികച്ച ഫോണ്‍ കമ്പനി

News Desk . Dec 01, 2019
huwai_second
Tech


ഗൂഗിളിന്റെ നിരോധനവും അമേരിക്കയില്‍ നിന്നുള്ള വിലക്കുമെല്ലാമുണ്ടായിട്ടും ലോകത്തെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് തളരാതെ മുന്നേറുന്നു. കഴിഞ്ഞ മാസ കണക്കെടുപ്പ് പ്രകാരം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്ന സ്ഥാനം ഹുവായ് നിലനിര്‍ത്തി.

മൂന്നുമാസംകൊണ്ട് 6.62 കോടി സ്മാര്‍ട്ട്ഫോണുകളാണ് ഹുവായ് ലോകത്തിന്റെ പലഭാഗത്തേക്ക് കയറ്റുമതി ചെയ്തത്. ഗൂഗിളില്‍ നിന്നുള്ള ഉപരോധവും ഹുവായ് ഫോണുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും അവരുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. ചൈനയിലെ പ്രധാന ബ്രാന്‍ഡ് ഇപ്പോഴും ഹു വായ് തന്നെ. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന 42.4 ശതമാനം സ്മാര്‍ട്ട്ഫോണുകളും ഹു വായുടേതാണ്.

Write a comment
News Category