വയനാട് ചുരത്തില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ നിയമനടപടികളുമായി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലാണ് യുവാക്കളുടെ സാഹസിക കാര്‍യാത്ര വൈറലായത്. വയനാട് ചുരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന്റെ ഡിക്കിയിലിരുത്തു കൊണ്ടാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തിരക്കേറിയതും അപകട വളവുകളും ഗതാഗതകുരുക്കും നിറഞ്ഞതാണ് വയനാട് ചുരം റോഡ്.
വയനാടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല് പുറത്തിട്ടുമുള്ള യുവാക്കളുടെ യാത്രയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.വാഹനത്തിന് മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ് ഈ യാത്ര.ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോഴാണ് നിയമത്തേയും മരണത്തേയും വെല്ലുവിളിച്ചുകൊണ്ടുള്ള യുവാക്കളുടെ സാഹസികയാത്ര.
ഈ അപകട സവാരിക്കിടയില്‍ ടിപ്പര്‍ ലോറിയെയും ബസിനെയും മറികടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.വാഹനങ്ങള്‍ക്കിടയിലൂടെ മീറ്ററുകള്‍ വ്യത്യാസത്തിലാണ് ഈ വാഹനങ്ങള്‍ പലപ്പോഴും കടന്നു പോകുന്നത്.അപകടം പിണഞ്ഞാല്‍ പണവും നിയമ സ്വാധീനവുമുപയോഗിച്ച് രക്ഷപ്പെടാം എന്ന് വിശ്വാസമാണ് ഇത്തരം അപകട യാത്രയ്ക്ക് പിന്നില്‍ .
സോഷ്യല്‍ മീഡിയകളിലെ ദ്യശ്യങ്ങള്‍ പരിശോധിച്ചത് പ്രകാരമാണ് വയനാട് ആ.ര്‍.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വാഹന ഉടമകളെ കണ്ടെത്തിയത്. ഇത് പ്രകാരം വാഹന ഉടമയോട് നാളെ രേഖകളുമായി ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുരംറോഡ് കോഴിക്കോട് ഡിവിഷനില്‍ പെടുന്നതു കൊണ്ട് കോഴിക്കോട് ആര് ടി ഓ ഓഫീസില്‍ ഹാജരാവാനാണ് എന്‍ഫോഴ്സ്മന്റ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പേരാമ്പ്ര സ്വദേശി ഷഫീറിന്റെ ഉടസ്ഥതയിലുള്ള കാറാണ് ചുരത്തില്‍ അപകട യാത്രനടത്തിയത്.സംഭത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് ആര്.ടി.ഒ.വൃത്തങ്ങള്‍ നിന്നും കിട്ടുന്ന വിവരം.