Saturday, April 20, 2024 07:18 AM
Yesnews Logo
Home Business

അംബാനിയുടെ റിലയൻസ് ജിയോയിൽ അബുദാബിയുടെ മുബദല വൻ നിക്ഷേപം നടത്തും , ട്വിറ്ററും നിക്ഷേപം നടത്തിയേക്കും

Financial Correspondent . May 28, 2020
abu-dhabis-mubadala-to-invest-in-reliance-jio
Business

കോവിഡ് കാലത്തു ഏറ്റവും ആകര്ഷകമായ നിക്ഷേപ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മാറുന്നു. ഫേസ്ബുക്കിന് ശേഷം അബുദാബി സ്റ്റേറ്റ് ഫണ്ട് മുബദല റിലയൻസ് ജിയോയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടു  ചർച്ചകൾ തുടങ്ങി.ഒരു ബില്യൺ ഡോളറാണ് ജിയോയിൽ നിക്ഷേപിക്കാൻ മുബദല ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററും അംബാനിയുമായി ചർച്ച നടത്തി വരികയാണ്. ഒരു ബില്യൺ ഡോളർ നിക്ഷേപത്തിനാണ് ട്വിറ്ററും ശ്രമിക്കുന്നത്.

അബുദാബിയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഫണ്ടുകളിലൊന്നാണ് മുബദല. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് പിന്നിൽ ഏറ്റവും വലിയ സ്റ്റേറ്റ് ഫണ്ടായ മുബദല 240  ബില്യൺ ഡോളറിന്റെ ആസ്തിയുള്ളവരാണ്.2021 എൽ അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന റീലിൻസ് ജിയോയിൽ    നിക്ഷേപം നടത്താൻ യു.എസിലെ വൻ കമ്പനികൾ നിരന്നു നിൽക്കെയാണ്.

യു.എസിലെ തന്നെ  ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസ്ഓഫ്റ്റും റിലയൻസ്താ ജിയോയിൽ  താല്പര്യം  പ്രകടിപ്പിച്ചു കഴിഞ്ഞു.  റീലിൻസ് ജിയോയുടെ 2 .5  ശതമാനം ഓഹരി 2 ബില്യൺ ഡോളറിനു വാങ്ങാനാണ് മൈക്രോസോഫ്ട് തയ്യാറെടുക്കുന്നത്. 
റിലയൻസിന്റെ 20 ശതമാനം ഓഹരികൾ വിപണിയിൽ വിറ്റഴിക്കാനാണ് മുകേഷ് അംബാനിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Write a comment
News Category