Friday, April 26, 2024 02:57 AM
Yesnews Logo
Home News

സ്വർണ്ണ കടത്ത്;കേരളം കത്തുന്നു പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

News Desk . Jul 10, 2020
protest-all-over-kerala--pinarayi-resignation-demands
News

സ്വർണ്ണ കടത്തു കേസിൽ പിണറയി സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ ആക്രമണം   ശക്തമാക്കി. സംസ്ഥാനമെങ്ങും പ്രതിഷേധങ്ങൾ അലയടിക്കയാണ്. തിരുവന്തപുരത്തും കോഴിക്കോടും സമരക്കാരെ പോലീസ് തല്ലി വീഴ്ത്തി.കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പിണറായി ഗ്രാമത്തിലേക്ക് യൂത്തു കോൺഗ്രസ് പ്രവർത്തകർ മാർച്ചു  ചെയ്തു.കോൺഗ്രസ്സും ബി.ജെ.പി യും മുസ്ലിം ലീഗും സമരങ്ങൾക്കു നേതൃത്വം കൊടുത്തു. പ്രതിപക്ഷ സമരങ്ങളിൽ ആവേശം വർധിച്ച അണികൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു.ഇതാദ്യമായാണ് പിണറായി സർക്കാരിനെതിരെ ശക്തമായ തെരുവ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. 

തിരുവന്തപുരത്തു കോൺഗ്രസ്സും ബി.ജെ.പി യും വെവ്വേറെ പ്രതിഷേധ സമരങ്ങൾ  നടത്തി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു.

കൊല്ലത്തും കോഴിക്കോടും വയനാട്ടിലും കണ്ണൂരും വൻപ്രതിഷേധം 

കോഴിക്കോട് യുവ മോർച്ച പ്രവർത്തകർ ജില്ല കളക്ടറേറ്റിലേക്ക് മാർച്ചു നടത്തി.രണ്ടു വട്ടമായി നടത്തിയ മാർച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു മാർച്ചു തുടർന്നു.യുവ മോർച്ച പ്രവർത്തകരെ പോലീസ് വളഞ്ഞിട്ടു തല്ലി. പൊളിച്ചു ലാത്തി ചാര്ജില് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ടിയർ ജയസു പ്രയോഗിച്ചിട്ടും രോഷാകുലരായ പ്രവർത്തകർ പിന്മാറാൻ തയ്യാറാകുന്നില്ല.
ലാത്തി ചാർജ്ജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റ യുവ മോർച്ച പ്രവർത്തകരെ പോലീസ് ലാത്തി വീശി ഓടിക്കാൻ ശ്രമിച്ചു.അവർ തിരിച്ചു കല്ലെറിഞ്ഞു പ്രതിരോധിച്ചു. മണിക്കൂറുകളോളം ദേശീയ പാത സ്‌തംഭിച്ചിരിക്കയാണ്. 

യൂത്തു ലീഗ് മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പി.കെ.ഫിറോസും മാധ്യമ  പ്രവർത്തകനും ഉൾപ്പെടെ പരിക്ക് പറ്റി. പോലീസ് പല വട്ടം ഗ്രനേഡ് ഉപയോഗിച്ചു.അഴിമതി വീരൻ പിണറായി കാട്ടു കള്ളൻ പിണറായി രാജി വെക്കൂ പുറത്തു പോകൂ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ആലപ്പുഴ, കൽപ്പറ്റ, ഉൾപ്പെടെ മലബാർ മേഖലകളിൽ സമരങ്ങൾക്കു ശക്തി   കൂടിയിട്ടുണ്ട്.

Write a comment
News Category
Related News