Friday, April 26, 2024 12:45 AM
Yesnews Logo
Home News

സ്വപനയുമായി എൻ.ഐ.എ സംഘം കേരളത്തിൽ എത്തി;വാളയാറിൽ നാടകീയ രംഗങ്ങൾ

സ്വന്തം ലേഖകന്‍ . Jul 12, 2020
nia-kerala-swapana-investigation-team-reached
News

ഹോളിവുഡ് സിനിമകളെ വെല്ലുന്ന സീനുകളുമായി എൻ.ഐ.എ സംഘം. ചീറിപ്പായുന്ന ജീപ്പുകളിൽ കേരളം ഉറ്റു നോക്കുന്ന സ്വർണ്ണ കള്ള കടത്തു കേസിലെ പ്രതികളുമായി ദേശീയ  അന്വേഷണ ഏജൻസിയുടെ   സംഘം വാളയാർ പോസ്റ്റ് കടന്നു. ചെക്ക് പോസ്റ്റുകളിൽ വാഹനം നിറുത്തുമെന്നു കരുതി കാത്തിരുന്ന മാധ്യമ പ്രവർത്തകരെയും അതിർത്തിയിൽ  പ്രതിഷേധിക്കാനെത്തിയ യൂത്തു കോൺഗ്രസ് പ്രവർത്തകരെയും അമ്പരിപ്പിച്ചു കൊണ്ട് ലൈറ്റുകൾ തെളിയിച്ചു സ്കോർപിയോ കാറുകൾ ചീറിപ്പാഞ്ഞു. 
അലറി അടുത്ത യൂത്തുകോൺഗ്രെസ് പ്രവർത്തകർക്കോ, സ്വപനയുടെ  ചിത്രങ്ങൾ പകർത്താൻ പിറകെ ഓടിയ മാധ്യമ പ്രവർത്തകരെ വെട്ടിച്ചു കൊണ്ട് എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് പാഞ്ഞു.രണ്ടു മണിയോടെ എൻ.ഐ.എ  സംഘം കൊച്ചിയിൽ എത്തും.

രാവിലെ മുതൽ സ്വപനയെയും  കൂട്ടരുടെയും ചിത്രങ്ങൾ   പകർത്താനായി കർണ്ണാടക കേരളം അതിർത്തികളിൽ മാധ്യമ പ്രവർത്തകർ തമ്പടിച്ചിരുന്നു.വയനാട്ടിലെ മുത്തങ്ങ, വാളയാർ, ഗോവിന്ദാപുരം  ചെക്ക് പോസ്റ്റുകളിൽ മാധ്യമ പ്രവർത്തകർ കാത്തിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകർ വാളയാറിൽ ഉപരോധം തീർക്കാൻ എത്തി.എന്നാൽ അതൊക്കെ വെറുതെയായി. എൻ.ഐ.എ സംഘം സ്കോർപിയോ-ഇന്നോവ വാഹനങ്ങളിൽ 120 കിലോമീറ്റ്റർ സ്പീഡിൽ കുതിച്ചു പാഞ്ഞു.ചില മാധ്യമ  പ്രതിനിധികൾ  പിറകെ പിടിച്ചെങ്കിലും എൻ.ഐ.എ സംഘം ഒരു ദൃശ്യം പോലും എടുക്കാൻ സാഹചര്യം ഒരുക്കിയില്ല.എൻ.ഐ.എ സംഘത്തെ കാണാൻ പാലക്കാട് മുതൽ കൊച്ചി വരെ ദേശീയ  പാതയോരത്തു  വൻ ജനക്കൂട്ടം  കാത്ത്  നിന്നിരുന്നു. 

എൻ.ഐ.എ സംഘത്തെ പിന്തുടർന്ന മാധ്യമ പ്രവർത്തകരെ ഒഴിവാക്കി 140 കിലോമീറ്ററോളം വേഗത്തിലാണ് എൻ.ഐ.എ വാഹനം പായുന്നത്.വടക്കാഞ്ചേരിയിൽ വെച്ച് എൻ.ഐ.എ അവരുടെ വാഹനം നിറുത്തി മറ്റൊരു വാഹനത്തിലേക്ക് സ്വപനയെ മാറ്റി.എൻ.ഐ.എ വാഹനം പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറ്റി സ്വപ്നയേയും  സന്ദീപ് നായരെയും മാറ്റുകയായിരുന്നു. 


എൻ.ഐ.എ വാഹനത്തിനു അകമ്പടി വന്ന ഇന്നോവയിലേക്കു മാറ്റുകയായിരുന്നു. വാഹനം നിറുത്തിയതോടെ ഇരമ്പിയെത്തിയ ജനങ്ങളെയും മാധ്യമ പ്രവർത്തകരെയും വെട്ടിച്ചു കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ ഇരു പ്രതികളെയും മറ്റൊരു വാഹനത്തിലേക്ക്  എൻ.ഐ.എ സംഘം മാറ്റുകയായിരുന്നു. സിനിമകളിൽ കാണുന്നത് പോലെ ഇരമ്പി പായുന്ന ജീപ്പുകൾക്കു പിന്നാലെ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ പായുന്നു.പിറകെ കേരളാ  പോലീസിന്റെ വാഹനങ്ങൾ അകമ്പടി.കേരളം കാണാത്ത  കാഴ്ച. ക്രൈം ത്രില്ലറുകളെ വെല്ലുന്ന സീനുകൾ, സ്വർണ്ണ കടത്തു പ്രതി കൊച്ചിയിലേക്ക് നീങ്ങുകയാണ്.

കൊച്ചിയിൽ കസ്റ്റംസ്   റമീസിനെ    ചോദ്യം ചെയ്യുന്നൂ

സ്വർണ്ണ കടത്തു കേസിൽ അറസ്റ്റിലായ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ആദ്യ വട്ട ചോദ്യം ചെയ്യലിൽ സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്.അതേസമയം സ്വപ്ന സുരേഷ്, സരിത, സന്ദീപ് നായർ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ  മരവിപ്പിച്ചു.ലഭിക്കുന്ന സൂചനകൾ അനുസരിച്ചു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി എടുക്കും. 
 

Write a comment
News Category
Related News