Monday, January 18, 2021 11:23 PM
Yesnews Logo
Home News

കൊടുങ്ങല്ലൂരില്‍ കാറിനുള്ളില്‍ യുവാവ് വെന്തുമരിച്ചു

News Desk . Dec 02, 2019
kodungallur_car_death
News

കൊടുങ്ങല്ലൂരില്‍ കാറിനുള്ളില്‍ യുവാവ് വെന്തുമരിച്ചു. തിരുത്തിപ്പുറം സ്വദേശി ടൈറ്റസാണു കത്തിയ കാറിനുള്ളില്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണു സംഭവം. ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചു നിയന്ത്രണംവിട്ടുകാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു തീയണച്ചെങ്കിലും ഡ്രൈവറെ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.കാറിനുളളില്‍നിന്നു പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറില്‍നിന്ന് തീ ഉയരാനുളള കാരണം വ്യക്തമല്ല.
 

Write a comment
News Category