Friday, April 26, 2024 03:54 AM
Yesnews Logo
Home News

രാജമല ദുരന്തം ;വ്യോമസേനയുടെ സഹായം തേടി സംസ്ഥാനം; ദേശീയ ദുരന്ത നിവാരണ സംഘവും പുറപ്പെട്ടു ;കാലവർഷക്കെടുതിയിൽ മരിച്ചവർ 11 ആയി

Special Correspondent . Aug 07, 2020
rajamala-landslide-airforce-help-state-govt
News

രാജമലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താനായി വ്യോമസേനയുടെ സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനാ ഹെലോക്കോപ്റ്ററുകൾ അയച്ചു തരണമെന്ന്  അഭ്യർത്ഥന കേന്ദ്രം സ്വീകരിച്ചു .അമ്പതു അംഗ സംഘം രാജമലയിലേക്കു എത്തും.ഹെലിക്കോപ്പ്റ്ററുകളിൽ കുരുങ്ങി കിടക്കുന്നവരെ പുറത്തു എത്തിക്കാൻ വ്യോമസേനാ സഹായിക്കും. അനുകൂല കാലാവസ്ഥക്കു വേണ്ടി സേന കാത്തിരിക്കയാണ്. 

 

ഇതിനകം അഞ്ചു പേരുടെ മരണം  സ്ഥിരീകരിച്ചു.പത്തോളം പേരെ രക്ഷപെടുത്തി. ചുരുങ്ങിയത് 70 പേരെങ്കിലും മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു. മൊബൈൽ മെഡിക്കൽ  ടീമിനെയും 15 ഓളം ആംബുലൻസുകളും  സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

 

കനത്ത  മഴയും മൂടൽ മഞ്ഞും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തടസ്സംസൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞാൽ വ്യോമ സേനയുടെ ഹെലിക്കോപ്റ്ററുകളുടെ സേവനം ഉപയോഗപ്പെടുത്താം. കണ്ണൻ ദേവൻ കമ്പനിയുടെ വക തൊഴിലാളി ലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പുലർച്ചെ ആയതു കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകി.മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാനായി ശ്രമങ്ങൾ തുടരുകയാണ്.കാലവർഷത്തെ അവഗണിച്ചു പ്രദേശവാസികളും പോലീസും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി.

വിവിധ ജില്ലകളിൽ കാലവർഷ കെടുതിയിൽ  മരിച്ചവരുടെ എണ്ണം 11 ആയി.വിവിധ ജില്ലകൾ വെള്ളപ്പൊക്ക  ഭീഷിണിയിലാണ്.വയനാട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ നിന്ന് വ്യാപക ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 

Write a comment
News Category