Thursday, March 28, 2024 10:35 PM
Yesnews Logo
Home News

കരിപ്പൂരിൽ അപകടത്തിൽ മരിച്ചവർക്കു 10 ലക്ഷം നൽകുമെന്ന് കേന്ദ്രം , മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിൽ

Special Correspondent . Aug 08, 2020
karipoor-10-lakhs-announced-civil-aviation-minister
News

വിമാന ദുരന്തത്തിൽ മരിച്ചവർക്കു 10 ലക്ഷം വീതം നൽകുമെന്ന് കേന്ദ്ര വ്യോമഗതാഗത വകുപ്പ് മന്ത്രി ഹർദീപ് സിങ്  പുരി.പരിക്കേറ്റവർക്ക് രണ്ടു ലക്ഷം വീതവും നൽകും.നിസ്സാര  പരിക്കുള്ളവർക്കു 50000 വീതം നൽകും.ബ്ലാക് ബോക്‌സും ഡിജിറ്റൽ വോയിസ് റെക്കോർഡറും ലഭിച്ചിട്ടുണ്ട്.
ഡി.ജി.സി.എ വിശദമായ അന്വേഷണം തുടങ്ങി.
മഴയാണ് അപകട കാരണമെന്നാണ് പ്രഥമിക നിരീക്ഷണമെന്നു മന്ത്രി പറഞ്ഞു.സംഭവ സ്ഥലം എയർ ഇന്ത്യ എം.ഡി യോടൊപ്പം അദ്ദേഹം സന്ദർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആരിഫു മുഹമ്മദ്   ഖാനും സ്ഥലം സന്ദർശിച്ചു.18 പേരാണ് അപകടത്തിൽ മരിച്ചിട്ടുള്ളത്.നേരത്തെ 19 പേര് മരിച്ചുവെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. 14 മുതിർന്നവരും 4 കുട്ടികളുമാണ് മരിച്ചത്.23 പേരുടെ നില ഗുരുതരമായി തുടരുന്നു. ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് പിണറായി അറിയിച്ചു.

Write a comment
News Category