Friday, April 26, 2024 04:38 AM
Yesnews Logo
Home News

കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നേരത്തെ നൽകിയെന്ന് വിദഗ്ധൻ ;സമാന വിലയിരുത്തലുമായി പൈലറ്റും

Special Correspondent . Aug 08, 2020
karippoor-airport-safety--lapses
News

കരിപ്പൂർ വിമാന താവളം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് വർഷങ്ങൾക്കു മുമ്പേ കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയത്തിന് നൽകിയിരുന്നതാണ്. കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വിമാന സർവീസുകൾക്ക് അത്ര അനുയോജ്യമല്ലെന്ന് റിപ്പോർട്ട് കേന്ദ്ര വ്യോഗതാഗത വകുപ്പിന് നേരത്തെ നൽകിയിട്ടുണ്ട്. ടേബിൾ ടോപ് റൺവേ അപകടം ക്ഷണിച്ചു വരുത്തുമെന്നും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി മാത്രമേ സർവീസുകൾ നടത്താവൂ എന്നും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നതായി വ്യോമ  ഗതാഗത സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ വ്യക്തമാക്കി. 
വിമാന തവളങ്ങളുടെ സുരക്ഷയെകുറിച്ച്‌ റിപ്പോർട്ടു നല്കാൻ നിയോഗിച്ച കമ്മിറ്റി അംഗമകൂടിയായിരുന്നു രംഗനാഥൻ.

ഒമ്പതു വര്ഷം മുൻപ് തന്നെ കേന്ദ്ര മന്ത്രാലയത്തിന് കോഴിക്കോട് വിമാന താവളം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ 10 വിമാനങ്ങളുടെ ലാൻഡിങ്ങിന് അനുയോജ്യമല്ല.മഴയുള്ളപ്പോൾ ഈ റൺവേയിലൂടെയുള്ള ലാൻഡിംഗ് മരണം ക്ഷണിച്ചു വരുത്തും.

കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ തുലോം അപര്യാപ്‌തമാണ്. വിമാന സർവീസുകൾ സുഗമമായി നടത്താൻ വേണ്ട    റൺവേ ഏൻഡ് സേഫ്റ്റി ഏരിയ  ആവശ്യത്തിന് കോഴിക്കോടില്ല.റൺവേക്കു ആവശ്യത്തിന് വീതിയും ഇല്ലെന്നു തൻറെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഡി.ജി.സി.എ ക്കു കോഴിക്കോട് വിമാനത്താവളത്തിന്റെ അവസ്ഥയെ കുറിച്ച് വേണ്ട ബോധ്യമുണ്ട്. എന്നിട്ടും സർവീസുകൾ നടത്താൻ അനുവദിച്ചതാണ് അപകടകാരണമെന്ന് മോഹൻ രംഗനാഥൻ വ്യക്തമാക്കി.മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താതെ കോഴിക്കോട് വിമാന സർവീസുകൾ നടത്തുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.

കോഴിക്കോട് വിമാനത്താവളം; സംവിധനങ്ങൾ അപര്യാപ്തമെന്നു പൈലറ്റ് 

 

കോഴിക്കോട് വിമാനത്താവളത്തെ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളും റൺവേയും നിലവാരം കുറഞ്ഞതാണെന്നു ഇൻഡിഗോ പൈലറ്റ് ആനന്ദ് മോഹൻ രാജ് ഫേസ്ബുക് പേജിൽ കുറിച്ചു.തന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നേരിട്ട വിമാനത്താവളമാണ് കരിപ്പൂർ. റൺവേയും സിഗ്നൽ സംവിധനങ്ങളും വളരെ മോശമാണ്.ബ്രേക്കിങ്ങിനു റൺവേ വെല്ലുവിളി ഉയർത്തിയിരുന്നു.ശക്തമായ മഴയിലും കാറ്റിലും കരിപ്പൂർ വിമാനത്താവളത്തിലൂടെ വിമാനം ഇറക്കുന്നത് ശ്രമകരമെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്.-ഇൻഡിഗോയിൽ പൈലറ്റായി ജോലി ചെയ്യുന്ന മോഹൻ രാജ് ദുരന്തത്തിന്റെ കരണങ്ങൾ വ്യക്തമാക്കി ഫേസ്ബുക്കിൽ എഴുതി.

Write a comment
News Category