Wednesday, April 24, 2024 07:08 PM
Yesnews Logo
Home Sports

എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

News Desk . Aug 16, 2020
dhoni-announced-retirement
Sports

 ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു.

യുഎഇയിൽ നടക്കാനിരിക്കുന്ന ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ധോണി നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്ക്വാഡിനൊപ്പം ചെന്നൈയിലാണ്, അവർ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലന ക്യാമ്പിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തിയ ധോണി അപ്രതീക്ഷിതമായാണ് വിരിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Write a comment
News Category