Thursday, April 25, 2024 03:21 PM
Yesnews Logo
Home News

ന്യൂമോണിയ ബാധിച്ച് മരിച്ചവരും രക്തസാക്ഷികൾ ;പുന്നപ്ര-കരിവെള്ളൂർ സമരങ്ങൾ സ്വാതന്ത്ര്യ സമരങ്ങളല്ല , വ്യാജ രക്ത സാക്ഷികളെ പുറത്താക്കി ചരിത്രം നേരെയാക്കാൻ ഹിസ്റ്ററി കൗൺസിൽ

Special Correspondent . Sep 08, 2020
history-council-malabar-riot-fake-martyrs
News

കൊടും മത ഭീകരവാദികളെയും കൊള്ളക്കാരെയും തെമ്മാടികളെയും നിയമലംഘകരെയും ഒക്കെ സ്വാതന്ത്ര്യ സമര സേനാനികളാക്കി ചരിത്രത്തെ അപഹസിക്കാനുള്ള നീക്കം പൊളിയുകയാണ്. ചരിത്രത്തെ മാറ്റിമറിച്ചു യഥാർത്ഥ വസ്തുതകൾ  മറച്ചു വെച്ച് കൊണ്ടിരുന്ന സമീപനങ്ങളാണ് ഇന്ത്യൻ ഹിസ്റ്ററി കൗൺസിൽ തിരുത്തുന്നത്.

ന്യൂമോണിയ ബാധിച്ചു മരിച്ചവരും, ബലാൽക്കാരം കൊള്ള, തീവെപ്പ്, തട്ടി കൊണ്ടുപോകൽ, കൊലപാതകം,  തുടങ്ങി കൊടിയ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടിരുന്നവരും മലബാർ  പ്രദേശത്തെ സൈര്യ ജീവിതം നശിപ്പിച്ചവരും ഒക്കെയാണ് സ്വാതന്ത്ര്യ സമര  സേനാനികളായി തിരുകി കയറ്റാൻ ശ്രമം നടന്നിരുന്നത്. ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രവിശ്യയിൽ നിന്നും മതം മാറ്റാൻ മലബാറിൽ എത്തിയ ഒരാളും സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഉണ്ട്.ക്രിമിനൽ കുറ്റങ്ങൾക്ക് ജയിലിൽ അടക്കപ്പെട്ടവരെ  മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാൻ ശ്രമം നടന്നു.

യെസ് ന്യൂസ് ഹിസ്റ്ററി കൗൺസിൽ രേഖകൾ പ്രസിദ്ധീകരിക്കയാണ്.

 

 

 

മത തീവ്രവാദികളെയും ക്രിമിനലുകളെയും  ഒക്കെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റി  ഒരു പ്രദേശത്തു നടന്ന അക്രമങ്ങളെ മഹത്വവൽക്കരിക്കാൻ നടന്ന ശ്രമങ്ങൾ ഒന്നൊന്നായി  ഹിസ്റ്ററി കൗൺസിൽ പൊളിക്കുകയാണ്.. ഇക്കൂട്ടരെ ദേശീയ സ്വാതന്ത്ര്യ സമര   സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടതു-ഇസ്ലാമിസ്റ്    ആഭിമുഖ്യമുള്ള ചരിത്രകാരന്മാർ നടത്തിയ ശ്രമങ്ങളാണ് ഹിസ്റ്ററി കൗൺസിൽ കണ്ടുപിടിച്ചു ഒഴിവാക്കിയിരിക്കുന്നത്.ചരിത്രം നേരായ ദിശയിൽ അവതരിപ്പിക്കപ്പെടുന്നതോടെ മാപ്പിള ലഹളയെ കുറിച്ചുള്ള ഔദ്യൊഗിക വ്യഖ്യാനവും   മാറും.പാഠ പുസ്തകങ്ങളിലും ഈ മാറ്റം പ്രകടമാകും.

497 വ്യാജ സ്വാതന്ത്ര്യ സമര സേനാനികളെ ഹിസ്റ്ററി കൗൺസിൽ കണ്ടെത്തുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടെത്താനുള്ള പ്രോജക്ടിന്റെ ഭാഗമായി തയാറാക്കിയ പുസ്തകത്തിൽ വ്യാജന്മാരെ തിരുകി കയറ്റി മത പ്രീണനം നടത്താൻ ഗൂഢ  ശ്രമം  നടന്നു.

അമ്പലങ്ങൾ കൊള്ളയടിച്ചവരും ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റിയവരും ഏറനാട് താലൂക്കിൽ നിന്ന് സ്വാതന്ത്ര്യ സമരക്കാരുടെ ലിസ്റ്റിൽ കയറി പറ്റി .കൊടുവായൂരിൽ നിന്നുള്ള ഒരു വ്യാജ സ്വാതന്ത്ര്യ സമര സേനാനി ആ പ്രദേശത്തെ ഹിന്ദുക്കളെ ബലം പ്രയോഗിച്ചു മതം മാറ്റിയതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെടുകയും ജയിലിൽ വെച്ച് ഹൃദ്രോഗം വന്നു മരിക്കുകയുമായിരുന്നു.ഈ ക്രിമിനലിനെയും  ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടാൻ ജീവൻ ബലി  കഴിച്ചവരുടെ ലിസ്റ്റിൽ പെടുത്തി.

ത്രിക്കല്ലൂർ ക്ഷേത്രം ആക്രമിച്ച ഒരു  കൂട്ടം മത തീവ്രവാദികളും ദേശീയ സമരത്തിന്റെ ഭാഗമാണെന്ന മനഃസാക്ഷിയില്ലാത്ത നിരീക്ഷണങ്ങളെയും  ഹിസ്റ്ററി കൗൺസിൽ പുറത്തു കൊണ്ട് വന്നിരിക്കയാണ്. ഒരു പ്രദേശത്തെ മുഴുവൻ തകർക്കയും ഒരു സമൂഹത്തെ നശിപ്പിക്കയും അവരുടെ ആചാരങ്ങളും മത വിശ്വാസങ്ങളും ഹനിക്കയും ചെയ്ത ഒരു കൂട്ടമാളുകളെയാണ് സ്വാതന്ത്ര്യ സമരക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ  നടന്നത്.

പുന്നപ്ര -കരിവെള്ളൂർ സമരങ്ങൾ :

ജവാഹർലാൽ നെഹ്‌റു ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ  ശേഷം നടന്ന പുന്നപ്ര-കരിവെള്ളൂർ സമരങ്ങളെയും സ്വാതന്ത്ര്യ സമരങ്ങളായി ചിത്രീകരിക്കാൻ നീക്കം നടന്നു. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ തീരുമാനം കൈകൊണ്ട ശേഷം കേരളത്തിൽ കമ്മൂണിസ്റ്റുകളുടെ നേതൃത്വത്തിൽ നടന്നതായിരുന്നു ഈ സമരങ്ങൾ. വാസ്തവത്തിൽ ഈ സമരങ്ങൾ നെഹ്‌റു ഭരണത്തിന് എതിരെയാണെന്നു വ്യഖ്യാനിക്കേണ്ടി വരുമെന്ന് ഹിസ്റ്ററി കൗൺസിൽ അഭിപ്രായപ്പെട്ടിരിക്കയാണ്.

Write a comment
News Category