Friday, April 19, 2024 09:01 AM
Yesnews Logo
Home News

വാരിയംകുന്നത്ത് ഹാജിക്ക് വേണ്ടി മുസ്ലീം ലീഗ്;മാപ്പിള കലാപകാരിയെ രക്തസാക്ഷിയാക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്

Swapna. V . Sep 19, 2020
variyan-kunnathu-haji-muslim-league-wrote-letter-pm-
News

മലബാറിലെ മാപ്പിള കലാപകാരികളുടെ നേതാവ് വാരിയൻ കുന്നത് ഹാജിക്ക് വേണ്ടി മുസ്ലിം ലീഗ് രംഗത്തു്. വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കനുള്ള നീക്കം ഹിസ്റ്ററി കൗൺസിൽ തടഞ്ഞിരുന്നു. വാരിയൻ കുന്നൻ നിരവധി ഹിന്ദുക്കളെ കൂട്ട കൊല ചെയ്ത നിഷ്ടൂര വ്യക്തിത്വമാണെന്നു കൗൺസിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്ന് നേരത്തെ ചില ഇസ്ളാമിസ്റ്റുകളും ഇടതു ചരിത്രകാരന്മാരും വാരിയൻ കുന്നനെ മഹത്വൽക്കരിക്കാനുള്ള നീക്കം ഹിസ്റ്ററി കൗൺസിൽ തടഞ്ഞത്. 

ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബന്ധമാണെന്ന് ലീഗ് എം.പി മാർ പരാതിപ്പെട്ടു.. മതസൗഹാർദ്ദം തകർക്കാനുള്ള  നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും  പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് മലബാർ സമരമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമര നായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു.

ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ന്യൂമോണിയ ബാധിച്ചവരും കലാപം  നടത്തുമ്പോൾ കൊല്ലപ്പെട്ടവരുമൊക്കെ സ്വാതന്ത്ര്യ സമര  സേനാനികളാക്കി  മാറ്റാൻ ഗൂഢ ശ്രമങ്ങൾ നടന്നിരുന്നു.ഈ നീക്കങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് വാരിയൻ കുന്നൻ ഉൾപ്പെടെയുള്ള ആക്രമകാരികളെ   സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റിൽ നിന്ന്, പുറത്താക്കിയത്. 

Write a comment
News Category