Saturday, April 20, 2024 02:03 PM
Yesnews Logo
Home News

മഴ ഭീഷിണിയിൽ കേരളം ;അണക്കെട്ടുകൾ തുറക്കുന്നു

Alamelu C . Sep 20, 2020
heavy-rain-kerala-alert-red-alert--four-districts
News

കേരളം വീണ്ടും മഴ ഭീഷിണിയിൽ. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത  പാലിക്കണമെന്ന് ജനങ്ങൾക്കു മുന്നറിയിപ്പുണ്ട്. കണ്ണൂർ, വയനാട് കോഴിക്കോട് കോട്ടയം, മലപ്പുറം  ജില്ലകളിൽ കനത്ത  മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര ജില്ലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രാത്രി യാത്ര ഉപേക്ഷിക്കണമെന്നും നിർദേശമുണ്ട്.മണ്ണിടിച്ചിലിനും ഉരുള്പൊട്ടലിനും സാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്.

കണ്ണൂർ, കാസർഗോഡ്, മലപ്പുറം , വയനാട് ജില്ലകളിൽ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നു തുടങ്ങി.മലമ്പുഴ, പോത്തുണ്ടി, ബാണാസുരസാഗർ അണക്കെട്ടുകൾ തുറക്കുമെന്ന് അറിയിപ്പുണ്ട്. 
കടൽ ക്ഷോഭം നില നിൽക്കുന്നത് കൊണ്ട് മൽസ്യബന്ധനം നടത്തുന്നവർ കടലിൽ പോകരുതുന്നെന്നു കർക്കശ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Write a comment
News Category