Wednesday, April 24, 2024 06:18 AM
Yesnews Logo
Home News

ലൈഫ് മിഷൻ തട്ടിപ്പ്; മുഖ്യമന്ത്രിക്കും എ.സി മൊയ്തീനുമെതിരെ അനിൽ അക്കരെ പൊലീസിൽ പരാതി നൽകി

Alamelu C . Sep 20, 2020
anil-akkara-mla-filed-case-against-cm-kerala-moydeen-minister-life-mission-fraud
News

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.സി മൊയ്തീനെയും പ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ പരാതി നൽകി.

വടക്കാഞ്ചേരി പൊലീസിനാണ് എം.എൽ.എ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എ.സി മൊയ്തീനും പുറമേ സ്വപ്ന സുരേഷ്, ശിവശങ്കരൻ, സരിത്, സന്ദീപ്, യു.വി ജോസ്, സന്തോഷ് ഈപ്പൻ ഉൾപ്പെടെയുള്ള പത്തുപേർക്ക് എതിരെയും കേസ് എടുക്കണമെന്നും പരാതിയിലുണ്ട്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ മുഖ്യമന്ത്രിയും എ.സി മൊയ്തീനും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഒമ്പതുകോടി തട്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ നാല് യോഗങ്ങളുടെ മിനിട്സും ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയ രേഖകളും കാണാനില്ല. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല.

വിജിലൻസിന് ഉൾപ്പെടെ താൻ പരാതി നൽകിയിട്ടുണ്ട്. പക്ഷേ, അന്വേഷണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകുന്നത്. ഇരുപത്തിനാല് മണിക്കൂറിനകം കേസ് എടുത്തില്ലെങ്കിൽ മറ്റ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനിൽ അക്കരെ വ്യക്തതമാക്കി.
 

Write a comment
News Category