Saturday, April 20, 2024 12:59 PM
Yesnews Logo
Home News

മന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

News Desk . Sep 23, 2020
v-s-sunilkumar-covid-confirmed--minister
News

 സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ്  സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും സ്റ്റാഫിനോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിസ്ചാർജ് ആയി.

കഴിഞ്ഞദിവസം പേരാവൂർ എം എൽ എ സണ്ണി ജോസഫിനും ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പുരുഷൻ കടലുണ്ടി എം എൽ എയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എം എൽ എയ്ക്കും കോവിഡ് പരിശോധന നടത്തിയത്.
 

Write a comment
News Category