Friday, April 26, 2024 01:14 AM
Yesnews Logo
Home News

വെങ്ങപ്പള്ളിയിലെ ‌ ക്വാറിക്ക് വേണ്ടി തരം മാറ്റിയ തോട്ട ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യണം: യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകന്‍ . Sep 26, 2020
vengappally-converted-plantation-land-to-give-tribal-community-youth-congress
News

വയനാട്ടിൽ തോട്ട ഭൂമി വ്യാപകമായി തരം  മാറ്റി കരിങ്കൽ ക്വാറികൾ നടത്തുന്നതിനെതിരെ യൂത്തു കോൺഗ്രെസ്സ്  രംഗത്തു വന്നു. മിച്ച ഭൂമി പിടിച്ചെടുത്തു ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച്  സംഘടനാ പ്രക്ഷോഭം നടത്തും.

 കല്പറ്റക്കടുത്തു വെങ്ങപ്പള്ളിയിൽ  13 )o വാർഡിലെ ചോലപ്പുറത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ക്വാറി വ്യാജരേഖകൾ ചമച്ചാണ് നേടി എടുത്തിരിക്കുന്നത്. KLR സെക്ഷൻ 81 പ്രകാരം ഒഴിവ് കിട്ടിയ മിച്ചഭൂമിയാണിത്. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു സാമൂഹിക പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ്കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 വെങ്ങപ്പള്ളി വില്ലേജിൽ നിന്നും ലഭിച്ച വ്യാജ നിരാക്ഷേപ പത്രം വഴിയാണ് ഈ ക്വാറിയ്ക്ക് ആവശ്യമായ രേഖകൾ ഉണ്ടാക്കിയെടുത്തതെന്ന്  യെസ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണ്.യെസ്  ന്യൂസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂത്തു കൊണ്ഗ്രെസ്സ് നേതാവ് ആൽഫിൻ  അമ്പാറയിലും   വിവിധ സാമൂഹിക പ്രവർത്തകരും നൽകിയ പരാതിയിൽ അന്വേഷണം നടക്കയാണ്.
ഈ മിച്ച ഭൂമി പിടിച്ചെടുത്തു  ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് യൂത്തു കൊണ്ഗ്രെസ്സ് ആവശ്യപ്പെട്ടു.

വെങ്ങപ്പള്ളി  പഞ്ചായത്തിൻ്റെയും റവന്യൂ വില്ലേജ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ വെങ്ങപ്പള്ളിയിൽ അരങ്ങേറുന്നത്. ഹൈക്കോടതിയിൽ പോയി ക്വാറി ഉടമ അനുകൂല ഉത്തരവ് നേടി എടുത്തത്.ഈ കേസിലെല്ലാം തന്നെ പഞ്ചായത്ത് സെക്രട്ടറി കക്ഷി ആയിരുന്നു.പക്ഷെ പഞ്ചായത്ത് ഭൂമി സംബന്ധമായ യഥാർത്ഥ രേഖകൾ കോടതിയിൽ സമർപ്പിക്കാത്തതിനാലാണ് ഇത്തരം വലിയ നിയമ ലംഘനം ഇവിടെ അരങ്ങേറിയത്.പാവപ്പെട്ടവന് ഒരു വീട് പോലും വയ്ക്കാൻ അനുവാദമില്ലാത്ത ഇത്തരത്തിലുള്ള മിച്ചഭൂമികൾ തരം മാറ്റുന്നത് വെങ്ങപ്പള്ളിയിൽ വ്യാപകമായി നടന്നു വരുന്ന ഒന്നാണ്. ഇത്തരം നിയമ ലംഘനങ്ങൾ കൺമുൻപിൽ നടന്നിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ ഭരണകൂടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻറ് ആൽഫിൽ അമ്പാറയിൽ ആവശ്യപ്പെട്ടു.ശ്രീജിത്ത് KT, ഷഫീക്ക്,ഷമീർ, രാജീവൻ എന്നിവർ സംസാരിച്ചു.

Write a comment
News Category