Thursday, April 18, 2024 06:38 PM
Yesnews Logo
Home News

പൊതു ഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിനരികെ വാറങ്കൽ; വാറങ്കൽ ജില്ലാ കളക്ടർ ഹരിതയ്ക്കു സാധ്യത

M.B. Krishnakumar . Sep 29, 2020
warangal-collector-may-choose-pm-s-award-for-excellence-in-governance
News

പൊതു ഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്  ആന്ധ്രാപ്രദേശിലെ വാറങ്കൽ ജില്ലക്ക് ലഭിച്ചേക്കും. വാറങ്കൽ ജില്ലാ കളക്ടർ എം.ഹരിതക്കാണ് അവാർഡ് ലഭിക്കാൻ സാധ്യതയെന്ന് സൂചനയുണ്ട്.ജില്ലകളുടെ സാമ്പത്തിക വികസനത്തിന് കളക്ടർമാർ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കാനാണ് പ്രധാനമന്ത്രിയുടെ പേരിൽ അവാർഡ് നൽകുന്നത്.
സൗത്ത് ഇന്ത്യയിൽ നിന്ന് 12 ജില്ലാ കളക്ടർമാരാണ് അവാർഡിനായി അപേക്ഷിച്ചിരുന്നത് . ഇതിൽ വയനാട് ജില്ലാ കളക്ടറും അപേക്ഷിച്ചിരുന്നു . പിന്നീട് നടത്തിയ സ്‌ക്രീനിങ്ങിൽ നിന്നാണ് ഇപ്പോൾ മൂന്നുപേരെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. 

വാറങ്കൽ ജില്ലയുടെ സമഗ്ര വികസനത്തിന് ഹരിത ഐ.എ.എസ് നൽകിയ സംഭാവനകൾ മികച്ചതാണെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം വ്യക്തമാക്കി.കാർഷിക  മേഖലയിലും  വ്യാവസായിക മേഖലയിലും കേന്ദ്രം നിഷ്കര്ഷിച്ച ടാർഗെറ്റിനടുത്തു തന്നെ സാമ്പത്തിക സഹായം അനുവദിക്കയും  അത് വഴി വികസനം ഉറപ്പു വരുത്താനും വാറങ്കൽ കലക്ടർക്കു      കഴിഞ്ഞുവെന്ന് കേന്ദ്ര  നഗര വികസന മന്ത്രാലയം വിലയിരുത്തി.

ഏഴു കാറ്റഗറികളിലായി പതിനഞ്ചു പേർക്കാണ് അവാർഡ് നൽകുന്നത് . അതിൽ ഇൻക്ലൂസിവ് ഡെവലപ്മെന്റ്  ത്രൂ ക്രെഡിറ്റ് ഫ്‌ലോ ടു പ്രയോറിറ്റി സെക്ടർ വിഭാഗത്തിലാണ് വയനാട് കളക്ടർ  അദീല അബ്ദുല്ല , വാറങ്കൽ കളക്ടർ ഹരിത , ബെൽഗാം കളക്ടർ  തുടങ്ങിയവർ    അപേക്ഷിച്ചത് . ദക്ഷിണേന്ത്യയിൽ നിന്ന് പന്ത്രണ്ടു പേരാണ് ഈ അവാർഡിനായി അപേക്ഷ സമർപ്പിച്ചിരുന്നത്.

 

അവാർഡിന് അപേക്ഷ സമർപ്പിയ്ക്കേണ്ട വിധം ഇപ്രകാരമായിരുന്നു 

 


അവാർഡിന് അപേക്ഷിയ്ക്കാൻ തലപര്യമുള്ള ജില്ലാ കളക്ടർമാർ ഓൺലൈനിലൂടെ പ്രത്യേകം തയ്യാറാക്കിയ അപേക്ഷ  നൽകണമെന്ന് കേന്ദ്രം നിഷ്കർഷിച്ചിരുന്നു . തങ്ങളുടെ നേട്ടങ്ങൾ , ജില്ലയിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച വിവരണം ജില്ലാ കളക്ടർമാർ സമർപ്പിയ്ക്കണമെന്നു നിഷ്കർഷിച്ചിരുന്നു .അകെ അഞ്ചു ഘട്ടമാണ് അവാർഡ് നിർണ്ണയത്തിനുള്ളത്. സ്ക്രീനിംഗ്  കമ്മിറ്റി ആദ്യ ഘട്ടത്തിൽ അവാർഡിന് പരിഗണിയ്ക്കേണ്ട  ജില്ലകളെ തെരഞ്ഞെടുക്കുന്നു. രണ്ടാം ഘട്ടത്തിൽ ജില്ലാ കളക്ടർമാർ അവരുടെ നേട്ടങ്ങൾ ഓൺലൈനിലൂടെ അവതരിപ്പിയ്ക്കണം . മൂന്നാം  ഘട്ടത്തിൽ വിദഗ്ധ സമിതി ജില്ലാ കലക്ടർമാരുടെ  അവതരണം വിലയിരുത്തും . നാലാം ഘട്ടത്തിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള  എംപവർഡ് കമ്മിറ്റി, വിദഗ്ധ സമിതി    നൽകിയ നിർദേശങ്ങൾ വിശദമായി പരിശോധിയ്ക്കും , അഞ്ചാം ഘട്ടത്തിലാണ് അന്തിമ തീരുമാനം  ഉണ്ടാകുക. 

അദീലക്കെതിരെ പരാതികൾ :

ഭരണ മികവിന് പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് അപേക്ഷിച്ച വയനാട് കളക്ടർ അദീലക്കെതിരെ വ്യാപക പരാതികൾ  കേന്ദ്ര സർക്കാരിന്റെ പക്കൽ   എത്തിയിരുന്നു.പൗരത്വ ഭേദഗതി നിയമം പാസ്സായപ്പോൾ കേന്ദ്ര സർക്കാരിന്റെ ഔദ്യൊഗിക നിലപാടിനെതിരെ  പരസ്യമായി പ്രതികരിച്ച അദീല സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിയെന്നു    ബി.ജെ.പി നേതാക്കൾ കൂറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം പാർലിമെന്റിൽ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം തന്റെ അമ്മയിൽ പോലും ഭയം ഉണർത്തിയെന്ന വിചിത്ര പ്രഖ്യാപനം  അദീല പരസ്യമായി നടത്തിയിരുന്നു .നിയമം പാസ്സായിട്ടു ഒരു വര്ഷം തികയാനിരിക്കെ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ അദീല അബ്ദുല്ല പ്രധാനമന്ത്രിയുടെ പേരിലുള്ള അവാർഡിന് അപേക്ഷിക്കാൻ പോലും അർഹത ഇല്ലാത്തവരാണെന്നാണ് പരാതികൾ ഉയർന്നത്.  വയനാട്ടിൽ   കേന്ദ്ര പദ്ധതികൾ പലതും  നടപ്പാക്കുന്നതിൽ വേഗത പോരെന്ന പരാതിയും വിമർശകർ ഉയർത്തിയിട്ടുണ്ട്. ഒക്ടോബർ 31  നു ഗുജറാത്തിലെ കെവാദിയയിൽ സ്റ്റാച്യു ഓഫ് യൂനിറ്റിയിൽ  വച്ച് പ്രധാനമന്ത്രിയാണ് അവാർഡുകൾ  സമ്മാനിയ്ക്കുക 

Write a comment
News Category