Friday, April 26, 2024 01:38 AM
Yesnews Logo
Home News

വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

News Desk . Oct 03, 2020
three-arrested-for-morphing-images-of-a-lady
News

വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ ബന്ധുവായ ഡോക്ടറും ഒരു സീരിയൽ താരവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും  ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കൽ കോളജിലെ ദന്തഡോക്ടർ സുബു, സീരിയൽ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീർ ഖാൻ, വ്യാജ സിം എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ദാമ്പത്യ ജീവിതം തകർത്ത് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു ഒന്നാം പ്രതിയായ ഡോക്ടറുടെ  ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു വേണ്ടിയാണ്  രണ്ടും മൂന്നും പ്രതികളുടെ സഹായം തേടിയത്.
 

Write a comment
News Category