Friday, March 29, 2024 10:59 AM
Yesnews Logo
Home Sports

ഐ.എസ് .എൽ ; ചെന്നൈയെ തകർത്ത് ഹൈദരാബാദ്

News Desk . Oct 03, 2020
isl-hyderabad-defeated-chennai
Sports

 യുവതാരങ്ങളായ പ്രിയംഗാർഗ് അഭിഷേക് ശർമ കൂട്ടുകെട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് ഏഴ് റൺസ് വിജയം. ചെന്നൈ തുടർച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്.

ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ ആറ് ഓവറിനുള്ളില്‍ ഷെയ്ന്‍ വാട്ട്‌സണ്‍ (1), അമ്പാട്ടി റായുഡു (8), ഫാഫ് ഡുപ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായി. പിന്നാലെ കേദാർ ജാദവ് എന്നിവരുടെ വിക്കറ്റ് നഷ്ടമായി. നായകൻ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും പൊരുതി നോക്കിയെങ്കിലും ചെന്നൈയെ വിജയിപ്പിക്കാനായില്ല.

35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറില്‍ പുറത്തായതോടെ ചെന്നൈയുടെ വിജയപ്രതീക്ഷകൾ അസ്തമിച്ചു. 36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും റൺസ് അകലെ വിജയം അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഹൈദരാബാദിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ164 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. യുവതാരം പ്രിയം ഗാർഗിന്റെ അർധ സെഞ്ചുറിയാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലെത്തിച്ചത്. 26 പന്തിൽ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസ് നേടിയത്.

ആദ്യ ഓവറിലവ്‍ ഓപ്പണർ ജോണി ബെയർ സ്റ്റോയെ ദീപക് ചാഹർ പുറത്താക്കി. മൂന്ന് പന്തുകൾ നേരിട്ട ബെയർ സ്റ്റോ റണ്ണൊന്നുമെടുത്തില്ല. എട്ടാം ഓവറിൽ മനീഷ് പാണ്ഡെയെ ഷാർദൂൽ താക്കൂർ പുറത്താക്കി. 21 പന്തിൽ 29 റൺസെടുത്താണു പാണ്ഡെ പുറത്തായത്. തൊട്ടടുത്ത പന്തിൽ തന്നെ കെയ്ൻ വില്യംസനും റണ്ണൗട്ടാവുകയായിരുന്നു.

അഭിഷേക് ശർമ 24 പന്തുകളിൽ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 77 റണ്‍സാണ് കൂട്ടിച്ചേർത്തത്. ഹൈദരാബാദിനായി ടി. നടരാജൻ രണ്ടുവിക്കറ്റും ഭുവനേശ്വർ കുമാർ, അബ്ദുല്‍ സമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെന്നൈയ്ക്കായി ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ താക്കൂർ, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.


 

Write a comment
News Category