Thursday, April 25, 2024 07:21 AM
Yesnews Logo
Home News

ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനം ;മുബാറക്ക് പാഷ പി.എം ഫൌണ്ടേഷൻ ട്രസ്റ്റി, ഗൾഫു വ്യവസായി പി.മൊഹമ്മദാലിയുടെ ഫൗണ്ടേഷനെന്ന് രേഖകൾ

M.B. Krishnakumar . Oct 10, 2020
mubarak-pasha-appointment-controversy--muslim-interest-trutee-member--gulf-industrialist--galfar-mohamedali
News

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിക്കപ്പെട്ട മുബാറക്ക് പാഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മുബാറക്ക് പാഷയുടെ നിയമനം പ്രമുഖ വ്യവസായികളുടെ താത്പര്യപ്രകാരമാണെന്ന വിമർശനം പുറത്തു വരുന്നതിനിടയിലാണ് മുബാറക് പാഷക്ക് വ്യവസായികളുമായുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവുകൾ പുറത്തു വരുന്നത്.
യെസ് ന്യൂസിന് ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കയാണ്.

ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫാർ ഗ്രൂപ്പ് മേധാവിയായിരുന്ന പി.മൊഹമ്മദാലി സ്ഥാപിച്ച പി.എം ഫൌണ്ടേഷനിൽ ട്രസ്റ്റിയാണ്  ഇപ്പോൾ വി.സി ആയി നിയമനം ലഭിച്ചിട്ടുള്ള മുബാറക് പാഷ.  ഗൾഫാർ മൊഹമ്മദാലി എന്നറിയപ്പെടുന്ന പി.മൊഹമ്മദാലിയാണ് ട്രസ്റ്റിന്റെ ഫൗണ്ടർ.1988 ഇത് സ്ഥാപിച്ച ട്രസ്റ്റ് സമൂഹത്തിലെ സമർത്ഥരായ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ രുപീകരിച്ചതാണെന്നു അവകാശപ്പെടുന്നു. 300 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ടെന്ന് സംഘടനാ അവകാശപ്പെടുന്നു.27000 ത്തോളം കുട്ടികൾക്ക് പഠിക്കാൻ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.

മുസ്ലിം കുട്ടികൾക്ക് മാത്രം സ്കോളർഷിപ്പ്  :

സംഘടനയുടെ പൊതുവായ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ഒട്ടു മേഖലകളിൽ  സംഘടന ലക്ഷ്യമിടുന്നത് മുസ്‌ലിം വിഭാഗത്തിൽ പെട്ട കുട്ടികളുടെ ഉന്നമനമാന്നെന്നു കാണാം.ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ട്രസ്റ്റ് ലക്ഷ്യമിടുന്നതും മുസ്ലിം വിഭാഗങ്ങളുടെ ശാക്തീകരണമാണ്.
ഉദാഹരണമായി ഐ.എ.എസ്/ഐ.പി.എസ് തസ്തികകളിലേക്ക് നടക്കുന്ന സിവിൽ സർവീസ് പരിശീലനത്തിന് സാമ്പത്തിക സഹായത്തിനു മുസ്‌ലിം കുട്ടികൾക്കാണ് സംഘടന അപേക്ഷ കാണിച്ചിട്ടുള്ളത്.ചാർട്ടേർഡ് ക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ എന്നീ പദവികൾക്കുമുള്ള കോഴ്‌സുകൾക്കും സ്കോളർഷിപ്പുകൾ മുസ്‌ലിം കുട്ടികൾക്കുമാത്രം 

മുസ്ലീങ്ങൾ അല്ലാത്തവർക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടെന്നു സംഘടനയുടെ കൊച്ചി  ഓഫീസിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. യെസ് ന്യൂസ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ടപ്പോൾ മുസ്ലീങ്ങൾ അല്ലത്തവർക്കു സിവിൽ സർവീസ് പരിശീലനം നടത്താൻ സ്കോളർഷിപ്പ് നല്കാൻ ആവില്ലെന്ന് മറുപടി ലഭിച്ചു.

ട്രസ്റ്റ് ചെയർമാൻ എ.പി.മൊഹമ്മെദ് ഹനീഫ് , മുബാറക് പാഷ ട്രസ്റ്റി  

മൊഹമ്മദാലിയുടെ ട്രുസ്ടിന്റെ ചെയർമാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മൊഹമ്മെദ് ഹനീഷാണ്.വ്യവസായികളായ സി.പി.കുഞ്ഞി മൊഹമ്മെദ്, ടി.പി ഇമ്പിച്ചിയമ്മദ് എന്നിവരടക്കം 15 ഓളം ട്രസ്റ്റിമാരും   ഉണ്ട്. ഇതിൽ മുബാറക് പാഷ ഒരു ട്രസ്റ്റി അംഗമാണ്. മുഖ്യമന്ത്രിയുടെ മരുമകൻ പി.എ മൊഹമ്മെദ് റിയാസിന്റെ   ബന്ധുവും മതേതര സർക്കിളുകളിൽ പേര് കേട്ട ഷീബ അമീറും  മുസ്‌ലിം കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പി.എം ട്രസ്റ്റിൽ ട്രസ്റ്റിയാണ്.

മുബാറക് പാഷ ജോലി ചെയ്യുന്നതും മൊഹമ്മദാലിയുമായി ബന്ധമുള്ള സർവകലാശാലയിൽ 

 പി.മൊഹമ്മദാലി ചെയർമാനായ   ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റിയിലാണ് മുബാറക് പാഷ ജോലി ചെയ്തിരുന്നത്. ഒമാനിലെ പ്രമുഖരൊക്കെ യുണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റിമാരാണ്.കർണ്ണാടക മുൻ ചീഫ് സെക്രട്ടറി  ജെ.അലക്സാണ്ടറെയും ബോര്ഡില് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫാർ മൊഹമ്മദാലി തന്നെയാണ് ചെയർമാൻ. 

ഗൾഫാർ മൊഹമ്മദാലിയുടെ ജമാ അതെ ഇസ്ലാമി ബന്ധം 

തൃശൂർ ജില്ലയിലെ തളിക്കുളത്തു നിന്നും ഗൾഫിലെത്തിയ പി.മൊഹമ്മദാലി എഞ്ചിനീയറിംഗ് മേഖലയിലാണ് കഴിവ് തെളിച്ചിട്ടുള്ളത്. ഗൾഫു രാജ്യങ്ങളിലും ഇന്ത്യയിലും   നിർമ്മാണ മേഖലയിൽ സ്വാധീനമുള്ള ഗൾഫാർ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു.ഒമാനിലെ  തട്ടിപ്പു കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ മൊഹമ്മദലിയെ പിന്നീട് രാജ കുടുംബം മാപ്പു നൽകി വിട്ടയക്കുകയായിരുന്നു.

തീവ്ര  നിലപാടുകൾ സ്വീകരിക്കുന്ന     മുസ്‌ലിം സംഘടനയായ ജമാ അതെ ഇസ്ലാമിയുമായി അടുത്ത ബന്ധമുള്ള വ്യവസായി കൂടിയാണ് പി.മൊഹമ്മദാലി. സംഘടനയുടെ വാർത്ത ചാനൽ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു മൊഹമ്മദാലി. ഇപ്പോൾ ചാനലുമായി ബന്ധം കുറവാണെങ്കിലും സംഘടന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നു.എൽ.ഡി.എഫു-യു.ഡി.എഫു നേതാക്കളുമായും മൊഹമ്മദലിക്ക് സഹൃദമുണ്ട്.ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

 മുസ്‌ലിം സമുദായത്തിൽപെട്ടവരുടെ ഉന്നമനത്തിൽ പ്രത്യേക താല്പര്യമുള്ള വ്യവസായി കൂടിയാണ് മൊഹമ്മദാലി.കേരളത്തിൽ ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതു കൊണ്ട്  അത് നടന്നിരുന്നില്ല. അന്നും ഇപ്പോൾ പി.എം.ഫൗണ്ടേഷൻ ചെയർമാനായ മുഹമ്മദ് ഹനീഷിനെ തന്നെയാണ് ബാങ്കിന്റെ സി.ഇ.ഓ ആയി നിയമിച്ചത്.

മുബാറക് പാഷയുടെ നിയമനം വ്യവസായികളുടെയും മുഖ്യമന്ത്രിയോട് അടുപ്പമുള്ള ബന്ധുക്കളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണെന്നു വിവിധ കോണുകളിൽ നിന്ന് ആരോപണം ശക്തമാകുന്നതിനിടയിലാണ് ഇവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പുറത്തു വരുന്നത്. പാഷക്ക് ഒരു പ്രത്യക സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ട്രസ്റ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയുന്നതോടെ ആരോപണങ്ങൾക്കു ശക്തി കൂടുകയാണ്.കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനും ബി.ജെ.പി യും നിയമനത്തിന് എതിരെ രംഗത്തു വന്നിരുന്നു.മന്ത്രി കെ.ടി.ജലീൽ ഒരു സമുദായ പ്രീണനം നടത്തുകയാണെന്ന വിമർശനം ഉയർന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്.

Write a comment
News Category