Thursday, April 25, 2024 06:06 PM
Yesnews Logo
Home News

ദാവൂദ് ബന്ധം സ്വര്ണക്കടത്തിലും ;കാസർഗോഡും കണ്ണൂരും ദാവൂദിന് ബന്ധങ്ങൾ ,ദാവൂദിന്റെ ഹവാല തലവൻ അറസ്റ്റിലായത് കണ്ണൂരിൽ നിന്ന്

M.B. Krishnakumar . Oct 15, 2020
dawood-kerala-connection-gold-smuggling
News

രാജ്യം തെരയുന്ന കള്ളക്കടത്തു തലവൻ ദാവൂദ് ഇബ്രാഹിമിന് കേരളത്തിൽ ഉറ്റ അനുയായികൾ.കാസറഗോഡും കണ്ണൂരും ദാവൂദിന് ഉറ്റ ബന്ധങ്ങൾ ഉണ്ടെന്നു വർഷങ്ങൾക്കു മുൻപേ അന്വേഷണ  ഏജൻസികൾ കണ്ടെത്തിയതാണ്.കാസർഗോഡ് ദാവൂദിന്റെ ഉറ്റ അനുയായി തളങ്കര സ്വദേശി ഇപ്പോളും ഒളിവിലാണ്.സ്വര്ണക്കടത്തു ഒരു കാലത്ത് കാസർഗോഡ് ഒരു വിധം വീടുകളിൽ  ഒഴിവാക്കാൻ പറ്റാതിരുന്ന സാമ്പത്തിക മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു.തളങ്കരയിലെ പ്രമുഖൻ കറാച്ചി വിളിപ്പേരുള്ള അധോലോക നായകൻ ഇപ്പോളും ഒളിവിലാണ്. കേരളത്തിലേക്ക് ഹവാല ഇടപാടുകൾക്ക്‌ നേതൃത്വം കൊടുത്തിരുന്നത് ഇയാളാണ്.ദാവൂദിന്റെ കള്ള  നോട്ടു ഇടപാടിന് നേതൃത്വം കൊടുത്തിരുന്ന പ്രമുഖ വ്യവസായി കാസര്കോടുകാരനായിരുന്നു. ഇയാൾ വളർത്തിയ രാഷ്ട്രീയ നേതാക്കൾ ഇപ്പോളും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണെന്നത് അതി വിചിത്രമായ കാര്യമാണ്.ദാവൂദിന്റെ തന്നെ മറ്റൊരു അനുയായി ഇപ്പോൾ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിയുന്നുണ്ട്.

മുംബൈ സ്ഫോടങ്ങൾക്കു ശേഷമാണ് ദാവൂദിന്റെ അനുയായികൾ കാസർഗോഡ്, മംഗലാപുരം മേഖലകളിലേക്ക് ചുവടു മാറിയത്. സ്വര്ണക്കടത്തും ഹവാല കടത്തുമായി നൂറു കണക്കിനാളുകൾ ഇവിടങ്ങളിൽ   ദാവൂദ് ബന്ധം തുടർന്നു.മലബാർ മേഖലയിൽ ശബ്ദ വേഗത്തിൽ വളർന്ന പല സ്ഥാപനങ്ങൾക്കും ദാവൂദ് ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.സ്വർണ്ണ കടകൾ, മൊബൈൽ, വീട്ടുപകരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസം, നിർമ്മാണ മേഖല, ഹോട്ടൽ വ്യവസായ മേഖലയിലെ ചില   പ്രമുഖരുടെ വളർച്ച അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയുമാണ്.
 
ദാവൂദിന്റെ ഹവാല തലവൻ പിടിയിലായത് കണ്ണൂരിൽ നിന്ന് 

ദാവൂദ് ഇബ്രാഹിം ഇപ്പോളും സജീവമായി നടത്തുന്ന ഹവാല ഇടപാടുകൾക്ക്‌ ചുക്കാൻ പിടിക്കുന്ന മുഹമ്മദ് അൽത്താഫ് അബ്ദുൽ ലത്തീഫു പിടിയിലാകുന്നത് കണ്ണൂരിൽ നിന്നാണ്.ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തി കാസർഗോഡേക്ക്‌  പോകാൻ വിമാനം ഇറങ്ങിയപ്പോളാണ് മുഹമ്മദ് അൽത്താഫ് അറസ്റ്റിലാകുന്നത് .ഇയാൾക്കൊപ്പം എത്തിയ പ്രമുഖ വ്യവസായി രക്ഷപ്പെട്ടു.കാസർഗോട്ട് -കണ്ണൂർ മേഖലകളിൽ ശക്തമായ സ്വാധീനമുള്ള സാമുദായിക പ്രമുഖൻ കൂടിയാണ് ഇയാൾ. 2019 ആഗസ്റ്റിൽ  നടന്ന ഈ അറസ്റ്റു കേരളത്തിലെ മാധ്യമങ്ങൾ  കാര്യമായ പരിഗണന നൽകിയില്ല. ഒരു പക്ഷെ സ്വർണ്ണ കടത്തുകേസ്സിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു  കണ്ണൂരിലെ ദാവൂദ് ബന്ധമുള്ള മാഫിയ തലവന്റെ അറസ്റ്റ് .

കേരളം വഴി ആയിര കണക്കിന് കോടിയുടെ ഹവാല പണമിടപടികൾക്കു നേതൃത്വം കൊടുത്ത അൽത്താഫാണ് ദാവൂദിന്റെ എല്ലാ ഹവാല ഇടപാടുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഈ മേഖലയുടെ ചുക്കാൻ പിടിക്കുന്നതും. 

ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ ഉറ്റ അനുയായി കൂടിയാണ്.മാളുകൾ, വൻ ഹോട്ടലുകൾ, തോട്ടങ്ങൾ, തുടങ്ങിയ വൻ വ്യവസായ സംരംഭങ്ങൾക്ക് ഹവാല റൂട്ട് വഴി ഭീമമായ തുക എത്തിക്കുകയാണ് പ്രധാന ജോലി.കൊച്ചിയിലെയും കോഴിക്കോട്ടെയും ബെംഗളൂരുവിലെയും സംരംഭങ്ങൾക്ക് ഇയാൾ വൻ തുക എത്തിച്ച് നൽകിയതായി മുംബൈ പൊലീസിന് സൂചന ലഭിച്ചിരുന്നു.ഇയാളെ കയ്യോടെ പൊക്കിയ മുംബൈ പോലീസ്  അന്ന് തന്നെ മഹാരാഷ്ട്രയിലേക്കു  കൊണ്ട് പോയി.

ദാവൂദിന്റെ സഹോദരൻ അനീസ് തന്നെയാണ് മയക്കുമരുന്ന് കച്ചവടത്തിന്റെയും മേൽനോട്ടം വഹിക്കുന്നത്. ആഫ്രിക്ക-അഫ്ഗാനിസ്ഥാൻ മ്യാന്മാർ മേഖലകൾ കേന്ദ്രീകരിച്ചാണ് അനീസ് മയക്കുമരുന്ന് കച്ചവടം നടത്തുന്നത്.

Write a comment
News Category