Saturday, April 20, 2024 05:57 AM
Yesnews Logo
Home News

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Legal Correspondent . Oct 16, 2020
cheruvally-estate-take-over-hc-stay
News

ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.വ്യവസ്ഥകൾ പാലിക്കാതെയാണ് സർക്കാർ ഉത്തരവെന്നു കോടതി ചൂണ്ടിക്കാട്ടി.
ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെറുവള്ളി എസ്റ്റേറ്റ്.2263 ഏക്കർ ഭൂമി ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാൻ ഏറ്റെടുക്കുമെന്ന് സർക്കാർ ഉത്തരവിലൂടെ അറിയിച്ചിരുന്നു.

ഹാരിസൺ മലയാളത്തിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി ബിലീവേഴ്‌സ് ചർച് വാങ്ങുകയായിരുന്നു. പാട്ട  കരാർ കഴിഞ്ഞത് കൊണ്ട് ഇതു സർക്കാർ ഭൂമി തന്നെയാണെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്.ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി കിട്ടാൻ വേണ്ടി ബിലീവേഴ്‌സു ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ ഒത്തു കളിയാണ് നിയമ യുദ്ധമെന്നും ആരോപണം നില നിൽക്കുന്നുണ്ട്.പാല കോടതിയിൽ ഇതിനായി  കേസ്സു ഫയൽ ചെയ്തത് ഇതിന്റെ ഭാഗമാണെന്നു വിമർശനം നില നിൽക്കുകയാണ്.

പാല കോടതിയിലെ കേസ്സു നില നിൽക്കുന്നതിനാൽ നഷ്ടപരിഹാരം കോടതിയിൽ  കെട്ടി വെച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം നടത്തിയിരുന്നത്.ഇതു 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വിരുദ്ധമാണെന്ന് ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.പണം ഭൂമിയുടെ അവകാശമുള്ളവർക്കാണ് നൽകേണ്ടതെന്ന് ബിലീവ്സ് ചർച്ചിന് വേണ്ടി അയന ചാരിറ്റബിള് ട്രസ്റ്റ് വാദിച്ചു.എന്നാൽ ഭൂമിയുടെ അവകാശം സർക്കാരിനാണെന്നു വാദം കോടതി അംഗീകരിച്ചില്ല.

Write a comment
News Category