Friday, March 29, 2024 06:55 AM
Yesnews Logo
Home News

ബാർ കോഴആരോപണത്തിന് പിന്നിൽ രമേശ്‌ചെന്നിത്തലയെന്ന റിപ്പോർട്ടു പുറത്തു വിട്ട് മാണി പക്ഷം

Alamelu C . Oct 18, 2020
kerala-congress-jose-k-mani-release-investigation-report-bar-bribery-cae-rames-chennithala
News

ബാർ കോഴ ആരോപണത്തിന് പിന്നിൽ രമേശ് ചെന്നിത്തല'യാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ ഒരു ഭാഗം പുറത്തു വിട്ട് ജോസ് മാണി പക്ഷം. ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഡാലോചനയിൽ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, അടൂർ പ്രകാശ് എന്നിവരും പങ്കെടുത്തു. പിസി ജോർജ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
എന്നാൽ പുറത്തു വന്നിരിക്കുന്നത് ഒദ്യോഗിക റിപ്പോർട്ടല്ല എന്ന് ജോസ് മാണി വ്യക്തമാക്കി. യഥാർത്ഥ റിപ്പോർട്ടു കൈവശമുണ്ട്.ഇപ്പോൾ പുറത്തു വിടുന്നില്ല.ജോസ്-അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുകയെന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിലെത്തി കെ.എം മാണിയെ നേരിട്ട് കണ്ടിരുന്നു. എന്നാൽ ചെന്നിത്തലയുടെ ആവശ്യത്തിന് മാണി വഴങ്ങാത്തതിനെ തുടർന്നാണ് തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഡാലോചനയിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവരും ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ ഇതിൽ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടൂര്‍ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാർകോഴ വിവാദം രൂക്ഷമായപ്പോൾ കേരളാ കോൺഗ്രസ്സ് സ്വകാര്യ ഏജൻസിയെ കൊണ്ട്  അന്വേഷണം നടത്തിയിരുന്നു.ഗൂഢാലോചനക്കു പിന്നിൽ കോൺഗ്രസിലെ ഉന്നത നേതാക്കൾ ആണെന്നായിരുന്നു അന്ന് മാണി വിഭാഗം പറഞ്ഞത്.എന്നാൽ ആരെന്നു വ്യക്തമാക്കിയിരുന്നില്ല.ഇപ്പോൾ ഇടതു  മുന്നണിയിൽ ചേരാനിരിക്കെ റിപ്പോർട്ടു പുറത്തു വിട്ടത് കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചാണ്.

ബാര്‍കോഴ ആരോപണം ഉയര്‍ന്ന 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. എന്നാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ  ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു.ഈ അന്വേഷണത്തിലെ കണ്ടെത്തൽ സി.എഫ് തോമസിനെ ഏൽപ്പിച്ചു. സി.എഫ് തോമസിൻരെ ഒപ്പോടുകൂടി 2016 മാര്‍ച്ച് 31-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Write a comment
News Category