Saturday, April 20, 2024 06:11 PM
Yesnews Logo
Home News

വീണ്ടും അനാസ്ഥ ;കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ , സംസ്കരിച്ചെന്നു കരുതി കർമ്മങ്ങൾ നടത്തി ബന്ധുക്കൾ

സ്വന്തം ലേഖകന്‍ . Oct 22, 2020
covid-patient-deadbody-19-days-mortuary-relatives-knowledge
News

കോവിഡ് പ്രതിരോധത്തിലും രോഗികളുടെ പരിപാലനത്തിലും വരുന്ന വീഴ്ചകൾ പതിവാകുന്നു സംസ്ഥാനത്തെ നാണിപ്പിക്കുന്ന സംഭവം വീണ്ടും .കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മോച്ചറിയിൽ സൂക്ഷിച്ചു.മൃതദേഹം സംസ്‌കരിക്കാൻ ബന്ധപ്പെട്ടവരെ ബന്ധുക്കൾ ഏൽപ്പിച്ചിരുന്നു.  ആരോഗ്യവകുപ്പ്  സംസ്കരിച്ചെന്നു കരുതി ബന്ധുക്കൾ കർമ്മങ്ങൾ നടത്തുകയും ചെയ്തു. 19 ദിവസങ്ങളോളം മോർച്ചറിയിൽ കഴിഞ്ഞ മൃതദേഹം സംസ്കരിച്ചില്ലെന്നു അറിഞ്ഞ ബന്ധുക്കൾ എപ്പോൾ ആരോഗ്യവകുപ്പിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌.

 ഒക്ടോബർ രണ്ടിനാണ് കൊല്ലം ജില്ലയിലെ  പത്തനാപുരം മഞ്ചള്ളൂർ സ്വദേശിയായ ദേവരാജൻ മരിച്ചത്. 19 ദിവസമായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ്.

സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് അധികൃതർ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾക്ക് കഴിഞ്ഞ അറിയാൻ കഴിഞ്ഞത് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരമാണ്. സംസ്കാരം കഴിഞ്ഞെന്ന വിശ്വാസത്തിൽ ബന്ധുക്കൾ മരണാനന്തര കർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം 18 നാണ് ദേവരാജനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുന്നത്.
ഇതിനിടയിൽ ഇയാൾ കോവിഡ് ബാധിതനാകുകയും ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വീട്ടിലെത്തിയ ഭാര്യയും കോവിഡ് പോസിറ്റീവ് ആയതോടെ നിരീക്ഷണത്തിലായ ഇവരും ദേവരാജനും തമ്മിൽ പിന്നീട് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

ഒക്ടോബർ 2 ന് ദേവരാജൻ മരിച്ചു എന്നുള്ള വിവരമാണ് ഭാര്യ പുഷ്പയെ അറിയിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതു ശ്മശാനത്തിൽ അടക്കാൻ ഭാര്യ ആരോഗ്യ വകുപ്പ് അധികൃതർക്ക് അനുവാദവും നൽകി. ഇന്ന് മറ്റൊരു ആവശ്യത്തിന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ദേവരാജന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ അറിയുന്നത്. ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാത്തതിനാൽ സംസ്കാരം നടന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണമെന്ന് വീട്ടുകാർ പറയുന്നു. ഇപ്പോൾ പുഷ്പ സമ്മതപത്രം നൽകിയിട്ടുണ്ട്.സമ്മതപത്രം ആവശ്യമെങ്കിൽ അറിയിക്കാമായിരുന്നുവെന്നു ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ചട്ടങ്ങളെകുറിച്ച് മുൻകൂട്ടി അറിയിക്കാതെ കബളിപ്പിക്കായിരുന്നുവെന്നാണ് ഇവരുടെ പരാതി.

Write a comment
News Category