Friday, March 29, 2024 02:01 PM
Yesnews Logo
Home News

കെ.എം ഷാജിയുടെ വീട് പൊളിക്കാനുള്ള നോട്ടീസ് ,ഭയപ്പെടുത്താനുള്ള വഴി,ഒന്നും സംഭവിക്കില്ല; കോടതിയെ സമീപിക്കാം

Alamelu C . Oct 23, 2020
k-m-shaji-house-demolition-notice-kozhikode-corporation
News

അനുവദിച്ചതിൽ കൂടുതൽ വിസ്തൃതിയിൽ വീട് പുതുക്കി പണിതതായി കണ്ടതിനെ തുടർന്ന് കെ.എം.ഷാജി എം.എൽ.എ ക്കു നോട്ടീസ് നൽകാനായി കോഴിക്കോട് നഗരസഭ. കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് നൽകാനുള്ള നീക്കം നടക്കുന്നത്.  സംസ്ഥാന സർക്കാരിനെതിരെ കർക്കശ നിലപാട് എടുക്കയും സർക്കാർ നടപടികളെ തുറന്നു കാട്ടുകയും വഴി അവരുടെ കണ്ണിലെ കരടായി ഷാജി മാറിയിരുന്നു.
ഷാജിക്ക് രണ്ടാഴ്ചത്തെ    കാരണം കാണിക്കൽ നോട്ടീസാകും നൽകുക. അതിനു തൃപ്തികരമായ വിശദീകരണം നല്കാൻ സമയം  ലഭിക്കും തുടർന്ന് മാത്രമാണ് കടുത്ത നടപടികളിലേക്ക് നീങ്ങാനാവുക.
നഗരസഭയുടെ നടപടിക്കെതിരെ ഷാജിക്ക് കോടതിയെ സമീപിക്കാവുന്നതാണ്. സാധാരണ ഈ കേസ്സുകൾ വർഷങ്ങളോളം എടുത്താകും തീർപ്പാക്കുക.

ഈ സാഹചര്യത്തിൽ ഷാജിയെ സമ്മർദ്ദത്തിലാക്കാനാണ് സി.പി.എം നീക്കമെന്ന് ലീഗ് നേതാക്കൾ കരുതുന്നു. പേടിപ്പിക്കാനുള്ള വഴി മാത്രമായി നഗരസഭയുടെ നീക്കത്തെ നിയമവൃത്തങ്ങളും കാണുന്നു.അഡ്മിഷൻ കോഴ പരാതിയിൽ  എൻഫോഴ്‌സ്‌മെന്റ് ഷാജിയുടെ വീടിന്റെ അളവ് ചോദിച്ചിരുന്നു.അഴിമതി പണം ഉപയോഗിച്ച് ഷാജി  വലിയ വീട് പണികഴിപ്പിച്ചെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിന്റെ മറവിലാണ് സി.പി.എം ഭരിക്കുന്ന കോഴിക്കോട് നഗരസഭ ഷാജിയുടെ വീട് പൊളിക്കുമെന്ന പ്രചരണം മാധ്യങ്ങളിലൂടെ  നടത്തുന്നത്. 

Write a comment
News Category