Thursday, March 28, 2024 04:13 PM
Yesnews Logo
Home News

മുസ്‌ലിം ലീഗിന് അപ്രമാദിത്വം നൽകിയാൽ യു.ഡി.എഫിനോട് സഹകരണമില്ല ; കത്തോലിക്കാ സഭ രണ്ടും കൽപ്പിച്ച്

Ritu.M . Oct 27, 2020
catholic-church-unhappy-muslim-league-dominance-in-udf
News

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിന് അൽപ്പം മേൽക്കൈ നൽകിയിട്ടുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ നിലപട് നേതാക്കളുടെ ഉറക്കംകെടുത്തും. മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ  മുസ്‌ലിം  ലീഗ് നിയന്ത്രിക്കുന്ന  രാഷ്ട്രീയ സാഹചര്യത്തോടു കേരളത്തിലെ കത്തോലിക്കാ സഭനേതൃത്വത്തിന് അനുകൂല സമീപനമില്ല. ലീഗിന്റെ ചരടിൽ നിയന്ത്രിക്കപ്പെടുന്ന യു.ഡി.എഫാണ് ഭാവിയിൽ സജ്ജമാകുന്നതെന്ന ആശങ്ക സഭ നേതാക്കൾക്കുണ്ട്.

ഭരണത്തിലും സാമൂഹ്യ -സാമ്പത്തിക മേഖലകളിലും മേധാവിത്തം നേടാനാണ് ജമാ അതെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങി എല്ലാ മുസ്ലിം സാമുദായിക സംഘടനകളുമായി ലീഗ് സമരസപ്പെടുന്നതെന്ന വിലയിരുത്തൽ മെത്രാൻമാർ   കൈകൊണ്ടിരിക്കയാണ്. അതു കൊണ്ട് തന്നെ യു.ഡി.എഫിന് പിന്തുണ നൽകുന്ന കാര്യത്തിൽ സഭ മേധാവികൾക്ക് അത്ര ആവേശം പോരാ. ആവശ്യമെങ്കിൽ ഇടതു മുന്നണിയെയോ എൻ.ഡി.എ യോ പരീക്ഷിക്കണമെന്ന അഭിപ്രായം സഭ നേതാക്കളിൽ വളരുകയാണ്.ഇടതു മുന്നണി വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

തൃശൂർ, എറണാകുളം, പാലാ, തലശ്ശേരി, താമരശ്ശേരി, കാഞ്ഞിരപ്പള്ളി, മാനന്തവാടി രൂപതകൾ യു.ഡി.എഫ് ആഭിമുഖ്യത്തോട് അത്ര  അനുകൂലമല്ല.തൃശൂർ, കാഞ്ഞിരപ്പള്ളി അങ്കമാലി രൂപതകൾക്കു ബി.ജെ.പി യോട് അനുഭാവം വളരുന്നുമുണ്ട്‌.മുസ്‌ലിം ലീഗിന് മേധാവിത്തം കിട്ടാത്ത രാഷ്ട്രീയ സംവിധാനം ഉറപ്പു നല്കുകുകയും സഭ താല്പര്യങ്ങൾ സംരക്ഷിക്കയും ചെയ്താൽ യു.ഡി.എഫിനോട് അയിത്തം പാലിക്കേണ്ടതില്ലഎന്നാണ് ഒരു വിഭാഗം സഭ അധ്യക്ഷന്മാർ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.ഒപ്പം ബി.ജെ.പി ക്കു ചില മണ്ഡലങ്ങളിൽ പിന്തുണ
കൊടുത്തു അവരെയും ശക്തിപ്പെടുത്തി കേരളത്തിലെ രാഷ്ട്രീയ സംവിധാനത്തെ ശുദ്ധീകരിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്ന്   അറിയുന്നു. ബി.ജെ.പി ക്കുചുരുങ്ങിയത് 15 മണ്ഡലങ്ങളിൽ വിജയ സാധ്യത കത്തോലിക്കാ സഭകാണുന്നുണ്ട്.സഭയുടെ പിന്തുണ ഉണ്ടെങ്കിൽ 10 നും 15 നുമിടക്ക് സീറ്റുകൾബി.ജെ.പി മുന്നണി നേടട്ടെയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.ഒരുവലിയ വിഭാഗം കൃസ്ത്യാനികൾ ബി.ജെ.പി യോട് അനുഭാവം പ്രകടിപ്പിച്ചുകഴിഞ്ഞു.പുതു തലമുറയിലെ ഒരു വിഭാഗം   ക്രിസ്ത്യാനികൾ മുസ്‌ലിം അപ്രമാദിത്തത്തിനു തടയിടാൻ ബി.ജെ.പി യോട് സഹകരിക്കുന്നതിൽ അനുകൂല സമീപനം കൊള്ളുന്നുണ്ട്.പാരമ്പര്യമായി യു.ഡി.എഫുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നല്ലൊരു  ശതമാനം കൃസ്ത്യൻ വിശ്വാസികളും  കത്തോലിക്കാ നേതൃത്വവും ഇപ്പോൾ തീർത്തും ആശയകുഴപ്പത്തിലാണ്.

 മലബാറിൽ സ്ഥിഗതികൾ രൂക്ഷം 

മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലബാർ ജില്ലകളിലാണ് കൃസ്ത്യാനികൾ കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നാണ് നേതാക്കൾ പറയുന്നത്. മുസ്‌ലിം സ്വാധീനം സാംസ്‌കാരിക -വിദ്യാഭ്യാസ മേഖലകളിൽ നിയന്ത്രണങ്ങളില്ലാതെ  പോകുന്നത് സമുദായത്തെ രോഷാകുലരാക്കുന്നുണ്ട്.പുറമേക്ക് ശത്രുത പ്രകടിപ്പിക്കുന്നുടെങ്കിലും ഇടതു മുന്നണി ലീഗുമായും ജമാ അതെ ഇസ്ലാമി പോലുള്ള തീവ്ര മുസ്‌ലിം സംഘടനകളുമായും സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. കീഴേത്തട്ടിൽ സി.പി.എം-ലീഗ് -ജമാ  അതെ ഇസ്ലാമി സഖ്യം പരസ്യമായും രഹസ്യമായും നിലനിൽക്കുന്ന പ്രദേശങ്ങളാണ് മലബാറിലെ ജില്ലകൾ.

കൃസ്ത്യൻ വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും  ധരാളമുള്ള ഇവിടെ  ആസൂത്രിതമായി കൃസ്ത്യൻ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായി വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ക്രിസ്തുമസ്സ്  കാലത്തു മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പോലും അനുവദിക്കാതിരുന്ന സാഹചര്യം ചില വൈദികർ പങ്കു വെച്ചു. കൃസ്ത്യൻ   വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ പോലും  മതപരമായ എതിർപ്പ് സംഘടിതമായി ഉയർത്തുന്ന ഉദാഹരണങ്ങൾ മലബാർ ജില്ലയിലെ പുരോഹിതർ യെസ് ന്യൂസിനോട് വെളിപ്പെടുത്തി.

കൃസ്ത്യാനികൾ   ഉൾപ്പെടെയുള്ള മറ്റു മതസ്ഥർക്ക്  ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ നടത്താനോ സ്ഥലം വാങ്ങാനോ അപ്രഖ്യാപിത വിലക്കുകൾ നില നിൽക്കുന്നതായും അവർ പറയുന്നു. ഇതൊന്നും പൊതു സമൂഹത്തിന്റെ മുന്നിൽ ചർച്ച വിഷയമായിട്ടില്ല എന്നെ ഉള്ളൂ .മലബാറിൽ വിജയിച്ചു  വരുന്ന ലീഗ് പ്രതിനിധികൾ മുസ്ളീം സമുദായ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കയാണോ എന്ന സന്ദേഹവും സമുദായത്തിനുണ്ട് . 

കത്തോലിക്കരുടെ വോട്ടു കൂടി വാങ്ങി വിജയിക്കുന്ന മുസ്‌ലിം ലീഗ് എം.എൽ.എ മാർ മുസ്ലീങ്ങളുടെ മാത്രം ജനപ്രതിനിധിയാകുന്ന പ്രവണതക്ക് മലബാറിൽ തന്നെ തിരിച്ചടി നൽകണമെന്ന മുറവിളികൾ വിശ്വാസികളുടെ
ഭാഗത്തു നിന്ന് ഉയർന്നു വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തവണ തങ്ങളെ സഹായിയ്ക്കുന്നവരെ  തിരിച്ചു 
സഹായിക്കുന്ന സമീപനം എടുക്കാൻ കത്തോലിക്കാ  സഭ തയ്യറെടുക്കുകയാണ്.ഇക്കാര്യം കഴിഞ്ഞ ദിവസം കത്തോലിക്കാ നേതാക്കളെ കണ്ട യു.ഡി.എഫു നേതാക്കൾക്കും കേരള കോൺഗ്രസ് നേതാക്കൾക്കും സഭാനേതാക്കൾ നൽകി. കത്തോലിക്കാ നേതാക്കളെ കണ്ടു മടങ്ങിയ രമേശ് ചെന്നിത്തലക്കും ‌  കൂട്ടർക്കും സ്ഥിഗതികളുടെ പോക്ക് മനസ്സിലായിട്ടുണ്ടെന്നാണ് അറിയുന്നത്.

Write a comment
News Category