Tuesday, April 23, 2024 02:59 PM
Yesnews Logo
Home News

മുന്നോക്ക സംവരണം;മുസ്‌ലിം ലീഗിന്റേത് വിഭജന തന്ത്രം, ഹൈന്ദവ-ക്രിസ്ത്യൻ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള തന്ത്രം ഒരുക്കിയത് മുസ്‌ലിം ബുദ്ധിജീവികൾ

Arjun Marthandan . Oct 28, 2020
catholic-church-gainst-muslim-league--criticize-reservation-issue-calls-fundmentalist-party
News

മുന്നോക്ക സംവരണ  വിഷയത്തിൽ മുസ്‌ലിം ലീഗ് കൈകൊണ്ടിരിക്കുന്ന നിലപാട് ഹൈന്ദവ -കൃസ്ത്യൻ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള ആസൂത്രിത  നീക്കമെന്നും ആരോപണം ഉയരുന്നു.. ഹൈന്ദവ സമൂഹത്തിൽ ഇപ്പോൾ ഉടലെടുത്തിട്ടുള്ള കടുത്ത മുസ്‌ലിം വിരുദ്ധ സമീപനത്തെ മറികടക്കാനും അവരുടെ അണികളിൽ വിള്ളൽ വീഴ്ത്താനുമുള്ള തന്ത്രം ഒരുക്കിയത് ഇസ്ലാമിക കൂട്ടായ്മയുടെ ശില്പികളായ മുസ്ളീം  ബുദ്ധിജീവികളാണ്.നായർ, നമ്പൂതിരി-ഈഴവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രപരമായ നീക്കം നടത്തിയതിനു ഉപദേശം നൽകിയത് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെക്കുലർ എന്നവകാശപ്പെടുന്ന ചില  മുസ്ളീം ബുദ്ധിജീവികളെന്നു ലീഗിലെ  തന്നെ ചില  കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

കേരള രാഷ്ട്രീയത്തിൽ ഹൈന്ദവരുടെ  ഇടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന  യോജിപ്പിനെ തകർക്കാൻ സംവരണ വിഷയം ഉയർത്തണമെന്നാണ് ലീഗ് നേതൃത്വത്തിന് ലഭിച്ച ഉപദേശമെന്നാണ്   ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്.

എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗക്ഷേമസഭ തുടങ്ങിയ പ്രബലരായ ഹൈന്ദവ  സംഘടനകൾക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതോടെ    സംസ്ഥാന  രാഷ്ട്രീയത്തിൽ ഇസ്ലാമിക താല്പര്യങ്ങൾ കൂടുതൽ ഭദ്രമാകുമെന്ന ഉപദേശം ലീഗ് നേതാക്കൾക്ക് നൽകിയ ബുദ്ധിജീവികളിൽ ഒരാൾ സി.പി.എം വേദികളിൽ സുപരിചിത  വ്യക്തിത്വമാണ്.മറ്റൊരാൾ അറിയപ്പെടുന്ന ലിബറൽബുദ്ധിജീവിയാണ്. 

ഹൈന്ദവ സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങൾ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്തിയത് മുന്കാലങ്ങളിൽ ജമാ അതെ ഇസ്ലാമിയും അവരുടെ പ്രസിദ്ധീകരണങ്ങളുമായിരുന്നു. ഹിന്ദുക്കളിൽ ജാതീയതയും അയിത്തവും ഒക്കെ നില നിൽക്കുന്നുണ്ടെന്നും വിവേചനം ഉണ്ടെന്നുമൊക്കെ പ്രചരിപ്പിച്ചു അവരെ വിഘടിപ്പിച്ച്  നിർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ജമാ അതെ ഇസ്ലാമി നടത്തിയിരുന്നതായി ഹിന്ദു സംഘടനകൾ ആക്ഷേപിച്ചിരുന്നു. ഇതിനായി ബുദ്ധിജീവികളേ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനും ആ തീവ്ര സംഘടന നടത്തിയ ശ്രമങ്ങൾ പക്ഷെ വൈകിയാണ് പൊതു സമൂഹത്തിനു മനസിലായത്.  
ലീഗിനെതിരെ കത്തോലിക്കാ നേതൃത്വം 

കൃസ്ത്യൻ സമൂഹത്തിലും വിള്ളൽ വീഴ്ത്തുക ലീഗിന്റെ രഹസ്യ അജണ്ടയാണെന്നു സമുദായ നേതാക്കൾ തന്നെ ആരോപിച്ച്ചു കഴിഞ്ഞു. സീറോ മലബാർ സഭയെയും ലത്തീൻ സഭയെയും തമ്മിലടിപ്പിക്കാൻ ലീഗ് ശ്രമിക്കുമെന്ന സൂചന നേരത്തെ തന്നെ കത്തോലിക്കാ സഭ നേതാക്കൾക്ക് ലഭിച്ചിരുന്നു. പിന്നോക്ക ദളിത് ആദിവാസി രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തുക എന്ന ചീറ്റിപോയ തന്ത്രം പക്ഷെ സഭ നേതാക്കൾ മുളയിലേ നുള്ളിയിട്ടുണ്ട്.ലീഗിന്റെ ആഗമനോദ്ദേശം ഇരു സഭകളും വിശദമായി ചർച്ച നടത്തി.ഇരു സഭ നേതാക്കളെയും പി.കെ.കുഞ്ഞാലിക്കുട്ടിയും സംഘവും കണ്ടിരുന്നു.

ലീഗിന് സംസ്ഥാന രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിക്കാനുള്ള നീക്കം കൂടിയായി മുന്നോക്ക സംവരണ വിഷയത്തെ കത്തോലിക്കാ സഭ വിലയിരുത്തിയിട്ടുണ്ട്. മറ്റു പാർട്ടികളിലെ ലീഗ് അനുഭാവികൾ ഉൾപ്പെടെ അടുത്ത നിയമ സഭയിൽ  മുപ്പതു പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് ലീഗ് നടത്തുന്നതെന്നാണ് സഭയുടെ വിലയിരുത്തൽ. അത് അനുവദിക്കണ്ട എന്ന സമീപനം സമുദായ നേതാക്കൾ കൈകൊണ്ടിട്ടുണ്ടെന്നാണ് അറിയുന്നത്.ആവശ്യമെങ്കിൽ ബി.ജെ.പി യെ സഹായിച്ചാലും ലീഗിനെ തളർത്താൻ തന്നെയാണ് കത്തോലിക്കാ നേതാക്കൾ ആലോചിക്കുന്നത്.

 വെൽഫെയർ പാർട്ടി ബന്ധം;മുസ്‌ലിം സംഘടനകളുടേത് നാടകം 

വെൽഫെയർ പാർട്ടിയുമായി ചേരുന്നതുമായി ബന്ധപ്പെട്ടു ലീഗിനോട് ആഭിമുഖ്യമുള്ള സംഘടനകളും നേതാക്കളും നടത്തുന്ന എതിർപ്പ് തിരക്കഥയനുസരിച്ചുള്ള നാടകമെന്ന് ആക്ഷേപം. ജമാ അതെ ഇസ്ലാമി, എസ്.ഡി.പി.ഐ മുജാഹിദ്, തുടങ്ങിയ  ഗ്രൂപ്പുകളുമായി നല്ല ബന്ധം സ്ഥാപിക്കയും ഒരുമിച്ചുപോക്കുകയും ചെയ്യുന്ന സമീപനം മലബാറിൽ കുറേകാലമായി നില നിൽക്കുന്നുണ്ട്. വിശാല ഇസ്ലാമിക സഖ്യത്തിന്റെ കൂട്ടായ്മകൾ വിദ്യാഭ്യാസം, വ്യവസായം  തുടങ്ങിയ മേഖലകളിൽ ഒക്കെ സജീവമാണ്  .പതിവായി ഇവർ ആശയ വിനിമയം നടത്തുകയും പ്രമുഖ വ്യവസായികൾ അതിനായി സമുദായ നേതാക്കളെ കാണുകയും അതിനുള്ള അരങ്ങു ഒരുക്കുന്നുണ്ട്..വ്യവസായികളാണ് പലപ്പോഴും മുസ്‌ലിം സമുദായ ഐക്യത്തിനായി അരങ്ങൊരുക്കുന്നതു. ഇതേ വ്യവസായികൾ തന്നെ മത സൗഹാർദ്ദത്തിന്റെ വക്തക്കാളായി ഹൈന്ദവ -കൃസ്ത്യൻ നേതാക്കളെ സന്ദർശിക്കുന്നതും ദുഷ്ട ലാക്കുണ്ടെന്ന കാര്യം ഇപ്പോളാണ് സമുദായ നേതാക്കൾ തിരിച്ചറിയുന്നത്.

പൗരത്വ ഭദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങൾക്കു ശേഷം കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും മുസ്‌ലിം ഐക്യ നിര ഉയർന്നിരുന്നു. ഇതവർ ഭദ്രമായി സുരക്ഷിതമായി കൊണ്ടുപോവുകയാണ്. തങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നു വരുത്തി രാഷ്ട്രീയ സന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള നാടകം മാത്രമാണ് വെൽഫെയർ പാർട്ടിക്ക് എതിരെ ഉയരുന്ന വിമത ശബ്ദങ്ങൾ. മലബാറിൽ ഇവരെല്ലാം ഒറ്റമനസ്സോടെയാണ് മുന്നോട്ടു പോകുന്നത്.തങ്ങൾ ഒരുമിച്ചു നിൽക്കുകയും മറ്റുള്ളവരെ തമ്മിലടിപ്പിക്കയും ചെയ്തു സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം നേടാനുള്ള  ലീഗിന്റെ നീക്കങ്ങൾ തുറന്നു കാട്ടാനുള്ള ശ്രമങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന സൂചന കത്തോലിക്കാ നേതാക്കൾ നൽകുന്നുണ്ട്.. 

ലീഗ് വർഗ്ഗീയ പാർട്ടിയെന്ന്  സീറോ മലബാർ സഭ 

ലീഗ് വർഗീയ പെർട്ടിയെന്ന സീറോ മലബാർ സഭയിലെ പ്രമുഖ മെത്രാൻ കൂടിയായ ചങ്ങനാശ്ശേരി ആർച്ചു ബിഷപ്പ് ജോസഫ് പെരുത്തോട്ടം തുറന്നടിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘതങ്ങൾ ഉണ്ടാക്കും. ഇതു വരെ ബി.ജെ.പി യും സംഘ പരിവാർ സംഘടനകളും മാത്രമാണ് ലീഗ് വർഗ്ഗീയ പാർട്ടിയെന്ന് വിളിച്ചിട്ടുള്ളത്. സംവരണ വിഷയത്തിൽ ലീഗിന്റെ വർഗീയ   നിറം പുറത്തു വന്നു എന്ന് ആർച്ചു ബിഷപ്പ് പറഞ്ഞത് കേരളത്തിലെ കൃസ്ത്യാനികളുടെ മാറുന്ന വീക്ഷണ ലക്ഷണങ്ങളായി കാണണം.ലീഗിനോട് ഇനി സമരസപ്പെടേണ്ടെന്നും തീവ്ര ഇസ്ലാമിക നയങ്ങളുടെ സൂത്രധാരനാണ്    ലീഗെന്നും സഭ വിലയിരുത്തി കഴിഞ്ഞു.


സാമൂഹിക മാധ്യങ്ങളിൽ കൃസ്ത്യൻ സമുദായ അംഗങ്ങൾ  ലീഗിനെതിരെ അതി രൂക്ഷമായാണ്     പ്രതികരിക്കുന്നത്. ലീഗാണ് കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തെ താങ്ങി നിർത്തുന്നതെന്ന വിലയിരുത്തലുകൾ വ്യപകമായി പലരും പങ്കു വെക്കുന്നു.വർഗീയ ലിബറൽ മുഖം അണിഞ്ഞു കേരളത്തിൽ ഇസ്ലാമിക മേധാവിത്തത്തിനു അരങ്ങു ഒരുക്കുന്നത് ലീഗാണെന്നാണ് കത്തോലിക്കാ സഭ നേതാക്കളുടെ വിലയിരുത്തൽ

കുരിശിനെ അപമാനിച്ചത് ഐ.എസിലേക്കുള്ള റിക്രൂട്‌മെന്റിന്റെ ഭാഗമെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ;കഴിവുകേടായി കരുതേണ്ടെന്നും ബിഷപ്പിന്റെ മുന്നറിയിപ്പ് 
 
പൂഞ്ഞാറിലും കക്കാടംപൊയിലിലും കുരിശിനെ അപമാനിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി തലശ്ശേരി അതിരൂപത സഹായ മെത്രാൻ ജോസഫ് പാംപ്ലാനി രംഗത്തു വന്നു.പ്രതികാര ബുദ്ധിയോ തിരിച്ചടിയോ ചിന്തിക്കാത്തവരാണ് കേരളത്തിലെ കൃസ്ത്യാനികൾ  .എന്നാൽ അത് കഴിവ് കേടായി ചിത്രീകരിക്കരുതെന്നു ബിഷപ്പ് ഓർമ്മിപ്പിച്ചു. ഐ.എസിലേക്കുള്ള റിക്രൂട്ട്മെന്റാണോ നടക്കുന്നതെന്ന സന്ദേഹം ബിഷപ്പ് ഉയർത്തി.

Write a comment
News Category