Wednesday, April 24, 2024 10:36 PM
Yesnews Logo
Home News

സ്പോർട്സ് കൗൺസിൽ വാഹനത്തിൽ സ്വർണ്ണകടത്തു നടത്തിയെന്ന് കെ.സുരേന്ദ്രൻ, മലയാള സിനിമയിൽ ബിനീഷിന്റെ നിക്ഷേപത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി

Arjun Marthandan . Oct 31, 2020
gold-smuggling--kerala-sports-council-vehicle-bjp-demand-investigation
News

കേരള സ്പോർട്സ് കൗൺസിൽ വാഹനത്തിൽ ബിനീഷ് കോടിയേരി സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി പ്രസിഡണ്ട്   കെ.സുരേന്ദ്രൻ . കൗൺസിൽ പ്രസിഡണ്ടിന്റെ പി.എ യുടെ പങ്കും സംശയാസ്പദമാണ്. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്, പി.എ എന്നിവർക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.ഇതോടെ പുതിയ വിവാദങ്ങൾക്കു വഴി തുറന്നിരിക്കയുമാണ്. സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പിന്നീട് യാഥാർഥ്യമായി വരുന്ന സാഹചര്യമുണ്ട്. സ്പോർട്സ് കൗൺസിൽ വാഹനത്തിൽ സ്വർണ്ണം കടത്തിയതായി തെളിഞ്ഞാൽ സ്പോർട്സ് മന്ത്രി ഇ.പി.ജയരാജൻ കുരുങ്ങും. അന്വേഷണം ഇ.ഡി തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.കസ്റ്റംസും കേസ്സെടുത്തേക്കും.

കേരള ക്രിക്കറ്റ് അസോസിയേഷനിൽ  ഹവാല ഇടപാടുകൾ നടക്കുന്നുണ്ട്.ബിനീഷിന്റെ ബിനാമി സംഘങ്ങൾ ക്രിക്കറ്റ് അസ്സോസിയേഷനിൽ  പ്രവർത്തിക്കുന്നുണ്ട്. ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ ബിനീഷ് ശ്രമം നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷൻ കൈപിടിയിലായാൽ ഹവാല ഇടപാടുകൾ നടത്താനുള്ള എളുപ്പ  വഴി ആയേനെ. ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികൾ ഉടൻ അന്വേഷിക്കണമെന്നും ഏജൻസികളോട് ബി,ജെ.പി ആവശ്യപ്പെട്ടു.

മലയാള സിനിമ മേഖലയിൽ ബിനീഷിന്റെ നിക്ഷേപമുണ്ടെന്നു സുരേന്ദ്രൻ കുറ്റപ്പെടുത്തി.ലഹരികടത്തു സംഘവുമായി മലയാള സിനിമയിലെ ചിലർക്ക് ബന്ധമുണ്ട്.ഇക്കാര്യം അന്വേഷിച്ച്  നടപടി എടുക്കണമെന്നും സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

ആരോപണങ്ങൾ നിഷേധിച്ച് മേഴ്‌സി കുട്ടൻ 

സ്പോർട്സ് കൗൺസിൽ വാഹനത്തിൽ സ്വർണ്ണം കടത്തിയെന്ന ആരോപണം പ്രസിഡണ്ട് മേഴ്‌സി കുട്ടൻ നിഷേധിച്ചു. വാസ്തവ വിരുദ്ധമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നു അവർ പറഞ്ഞു.ബി.ജെ.പി അധ്യക്ഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേഴ്‌സി കുട്ടൻ പറഞ്ഞു.

Write a comment
News Category