Friday, April 19, 2024 01:36 PM
Yesnews Logo
Home News

അഡ്വ.പി. വേണുഗോപാലിന്റെ വിയോഗം വയനാടൻ ജനതയുടെ തീരാനഷ്ടമാണ് " :വയനാട് ചേമ്പർ ഓഫ് കൊമേഴ്സ്.

സ്വന്തം ലേഖകന്‍ . Nov 02, 2020
wayanad-chamber-of-commerce-p-venugopal--loss
News

വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടറും വയനാടിന്റെ പുരോഗതിക്കുവേണ്ടി നിരന്തരം പ്രയത്നിക്കുകയും അതിനായി നിരവധി സന്നദ്ധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പി. വേണുഗോപാലിന്റെ നിര്യാണത്തിൽ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് അനുശോചിച്ചു.   ചേമ്പർ പ്രസിഡന്റ് ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ അഡ്വ. റഷീദ്, ഈ. പി.മോഹൻദാസ്, രാജേഷ് മേനോൻ, മോഹൻ ചന്ദ്രഗിരി, ഡോ. വി. ജെ. സെബാസ്റ്റ്യൻ, ജോസ് കപ്യാർമല, ജോസ് തണ്ണിക്കോടൻ,ഡോക്ടർ മധുസൂദനൻ, മാത്യു കരിക്കേടം, മിൽട്ടൺ ഫ്രാൻസിസ്, ഷിംജിത്ത്, ഓ. വി.വിരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.

വയനാടിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച വേണുഗോപാൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. രാത്രികാല നിരോധനം, റെയിൽവേ തുടങ്ങിയ വിഷയങ്ങളിൽ വയനാടുകാർക്കു   വേണ്ടി  രാപ്പകൽ സമര രംഗത്തു നിലയുറപ്പിച്ചു. കാർഷിക  മേഖലയിൽ വേണുഗോപാലിന്റെ നിർദേശങ്ങൾ ചേംബർ ഏറ്റെടുത്തിരുന്നു.
 
സഹപ്രവർത്തകർക്കിടയിലെ സൗമ്യ സാന്നിധ്യമായിരുന്ന വേണുഗോപാൽ , ചേംബർ അടുത്ത വര്ഷം മുതൽ നടപ്പാക്കാനിരിക്കുന്ന വികസന പദ്ധതികളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. ഈ സമയത്തെ വേണുഗോപാലിന്റെ അപ്രതീക്ഷിത  വിയോഗം വയനാടൻ  ജനതയ്ക്ക് തീരാ നഷ്ടമായി മാറി. 

Write a comment
News Category